ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ദൗത്യത്തെ കുറിച്ചുള്ള വിവരങ്ങൾ

Posted On: 05 APR 2022 3:49PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഏപ്രിൽ 5, 2022    

ദേശിയ ഡിജിറ്റൽ ആരോഗ്യ ദൗത്യം (ഇപ്പോൾ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ദൗത്യം-എബിഡിഎം എന്നറിയപ്പെടുന്നു) ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽ 2020 ഓഗസ്റ്റ് 15-ന് പരീക്ഷണാടിസ്ഥാനത്തിൽ  ആരംഭിച്ചു. പൗരന്മാരുടെ ഇലക്ട്രോണിക് ആരോഗ്യ റെക്കോർഡ് സൃഷ്ടിക്കുന്നതിനും ആരോഗ്യ സേവനങ്ങൾ നൽകുന്നത് സുഗമമാക്കുന്നതിനും, ആരോഗ്യ ആവാസവ്യവസ്ഥയ്ക്കുള്ളിൽ ഇത്തരം ഡാറ്റ പരസ്പരം പ്രാപ്തമാക്കുന്ന ഓൺലൈൻ പ്ലാറ്റഫോമിലൂടെ ദേശീയ ഡിജിറ്റൽ ആരോഗ്യ ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

2021 സെപ്‌റ്റംബർ 27-ന് എബിഡിഎമ്മിനെ ദേശീയ തലത്തിൽ പ്രഖ്യാപിച്ചു. ഇന്നുവരെ, എബിഡിഎം നടപ്പിലാക്കുന്നതിനായി ദേശീയ ആരോഗ്യ അതോറിറ്റിക്ക് (എൻഎച്ച്എ) 45 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

2022 മാർച്ച് 28 വരെ, രാജ്യത്ത് മൊത്തം 20,97,55,222 ആരോഗ്യ ഐഡികൾ (ABHA നമ്പർ) സൃഷ്‌ടിച്ചിട്ടുണ്ട്. കേരളത്തിൽ 1,27,90,762 ഹെൽത്ത് ഐഡികൾ സൃഷ്ടിച്ചിട്ടുണ്ട്.

ഇന്ന് രാജ്യ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ഇക്കാര്യം വ്യക്തമാക്കിയത്.

 
******


(Release ID: 1813778) Visitor Counter : 110


Read this release in: English , Urdu , Manipuri , Telugu