ആയുഷ്‌

ലോകാരോഗ്യ ദിനത്തിൽ ചെങ്കോട്ടയിൽ യോഗ മഹോത്സവം ആഘോഷിക്കാൻ ആയുഷ് മന്ത്രാലയം

Posted On: 05 APR 2022 4:44PM by PIB Thiruvananthpuram




ന്യൂ ഡൽഹി: ഏപ്രിൽ 5, 2022    

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് 75 ദിവസങ്ങൾ മുന്നോടിയായി, ലോകാരോഗ്യ ദിനം കൂടിയായ 2022 ഏപ്രിൽ 7 ന് രാവിലെ 6.30 മുതൽ 8.00 വരെ ചെങ്കോട്ടയിൽ പൊതുവായ യോഗ രീതികളുടെ  പ്രദർശനത്തിനായി ആയുഷ് മന്ത്രാലയം ഒരു ബൃഹത്ത്  പരിപാടി സംഘടിപ്പിക്കുന്നു.

ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള, പരിപാടിയുടെ മുഖ്യാതിഥിയായിരിക്കും.  നിരവധി കേന്ദ്രമന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, ഡൽഹിയിലുള്ള വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, പ്രമുഖ കായിക താരങ്ങൾ, യോഗ ഗുരുക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും

എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ 100 ദിവസത്തെ കൗണ്ട്ഡൗൺ പരിപാടി,  100 സ്ഥലങ്ങളിൽ/നഗരങ്ങളിൽ  യോഗയെ പ്രോത്സാഹിപ്പിക്കുന്ന 100 സംഘടനകളുടെ സഹായത്തോടെ  നടത്തുന്നതു സംബന്ധിച്ച്   മന്ത്രാലയം  ചർച്ച ചെയ്തിരുന്നു .

 ആയുഷ് മന്ത്രാലയമാണ് അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിനുള്ള ചുമതല വഹിക്കുന്നത്

 ആസാദി കാ അമൃത് മഹോത്സവ് ഈ വർഷം ആഘോഷിക്കുന്ന ഈ വേളയിൽ ,രാജ്യത്തെ 75 പ്രത്യേക കേന്ദ്രങ്ങളിൽ എട്ടാമത് അന്താരാഷ്ട്ര  യോഗ ദിനം  ആചരിക്കാൻ മന്ത്രാലയം നിർദ്ദേശിക്കുന്നു.



(Release ID: 1813770) Visitor Counter : 160