യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ഫിറ്റ് ഇന്ത്യ ക്വിസ് സംസ്ഥാന ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു; മലപ്പുറം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ ശ്രീനന്ദ് സുധീഷ്, നവനീത് കൃഷ്ണൻ എന്നിവരാണ് കേരളത്തിൽനിന്നുള്ള ജേതാക്കൾ

Posted On: 04 APR 2022 4:11PM by PIB Thiruvananthpuram


ന്യൂ ഡൽഹി, ഏപ്രിൽ 04, 2022

ഫിറ്റ് ഇന്ത്യ ക്വിസ് സംസ്ഥാന റൗണ്ടുകളിലെ 36 വിജയികളെ തിരഞ്ഞെടുത്തു. ഡൽഹിയിൽ നടക്കുന്ന ദേശീയ റൗണ്ടിൽ, അതത് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഇവർ പ്രതിനിധീകരിക്കും.  മലപ്പുറം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ ശ്രീനന്ദ് സുധീഷ്, നവനീത് കൃഷ്ണൻ എന്നിവരാണ് കേരളത്തിൽനിന്നുള്ള ജേതാക്കൾ.

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടന്ന സംസ്ഥാന ഫൈനൽ മത്സരത്തിൽ യോഗ്യത നേടിയ 359 സ്‌കൂളുകൾ പങ്കെടുത്തു. സംസ്ഥാന ചാമ്പ്യൻമാർക്ക് 2.75 ലക്ഷം രൂപ വീതം (പങ്കെടുക്കുന്നവർക്ക് 25,000 രൂപയും സ്‌കൂളിന് 2.5 ലക്ഷം രൂപയും) സമ്മാനമായി നൽകുന്നതാണ്. ഇനി നടക്കുന്ന ഫിറ്റ് ഇന്ത്യ ക്വിസ് ദേശീയ റൗണ്ടുകളിൽ അതത് സംസ്ഥാനങ്ങളെ ഈ ജേതാക്കൾ പ്രതിനിധീകരിക്കും.

ഓരോ സംസ്ഥാന ഫൈനലിലെയും ഒന്നും രണ്ടും റണ്ണേഴ്‌സ് അപ്പുകൾക്ക് യഥാക്രമം 1.1 ലക്ഷം രൂപ (10,000 രൂപ + 1 ലക്ഷം), 55,000 രൂപ (5,000 രൂപ + 50,000 രൂപ) എന്നിങ്ങനെ ക്യാഷ് പ്രൈസും ലഭിച്ചു.

ദേശീയ റൗണ്ടിൽ ജേതാക്കൾ ആകുന്നവർക്ക് വ്യക്തിഗതമായും അവരുടെ സ്‌കൂളിനും അധിക ക്യാഷ് പ്രൈസുകൾ ലഭിക്കും. കൂടാതെ ഇന്ത്യയുടെ ആദ്യ ഫിറ്റ് ഇന്ത്യ ക്വിസ് ചാമ്പ്യൻ എന്ന ബഹുമതിയും സ്വന്തമാക്കാനാകും.
 
പങ്കെടുക്കുന്നവരുടെ/സ്കൂൾ പ്രിൻസിപ്പൽമാരുടെ സംസ്ഥാന തിരിച്ചുള്ള വിശദാംശങ്ങൾ (പേരും ബന്ധപ്പെടാനുള്ള നമ്പറുകളും) ഉള്ള ഗൂഗിൾ ഡ്രൈവ് ലിങ്ക് നൽകിയിരിക്കുന്നു:

https://docs.google.com/spreadsheets/d/1cs2tzm6b_BFnu-zqfK2YFpJUb5Qz7OHTIePHqQKyia8/edit#gid=0

 
RRTN/SKY
 
****
 

(Release ID: 1813298) Visitor Counter : 164