വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ഇന്റർനെറ്റ് സൗകര്യമുള്ള ഗ്രാമങ്ങൾ

Posted On: 01 APR 2022 2:29PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി: ഏപ്രിൽ 1, 2022  

ടെലികോം സേവന ദാതാക്കളും ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഫീൽഡ് യൂണിറ്റുകളും നൽകിയ കണക്കുകൾ പ്രകാരം, രാജ്യത്തെ 5,97,618 ജനവാസ ഗ്രാമങ്ങളിൽ (2011 ലെ സെൻസസ് പ്രകാരം) 5,58,537 ഗ്രാമങ്ങൾക്ക് മൊബൈൽ വയർലെസ് ബ്രോഡ്‌ബാൻഡ് കവറേജ് ഉണ്ടെന്നാണ് കണക്കാക്കുന്നത്.

ഇതുകൂടാതെ, അതിവേഗ ഇന്റർനെറ്റ്/ബ്രോഡ്ബാൻഡ് ലഭ്യമാക്കുന്നതിനായി രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഗ്രാമങ്ങളിലും ഭാരത് നെറ്റ് പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. 28.02.2022 ലെ കണക്കനുസരിച്ച്, ഭാരത് നെറ്റിന് കീഴിൽ ബ്രോഡ്‌ബാൻഡ് അടിസ്ഥാന സൗകര്യങ്ങളോടെ രാജ്യത്ത് മൊത്തം 1,72,361 ഗ്രാമപഞ്ചായത്തുകൾ സേവനത്തിന് തയ്യാറായിക്കഴിഞ്ഞു.

ഇന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ വാർത്താവിനിമയ സഹമന്ത്രി ശ്രീ ദേവുസിൻ ചൗഹാനാണ് ഈ വിവരം അറിയിച്ചത്.


(Release ID: 1812446) Visitor Counter : 121