ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 184.06 കോടി കവിഞ്ഞു
കഴിഞ്ഞ 24 മണിക്കൂറിനിടെ 12-14 വയസ് പ്രായമുള്ളവർക്ക് വിതരണം ചെയ്തത് 1.60 കോടിയിലധികം ഡോസ് വാക്‌സിനുകള്‍
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 14,307 ആയി
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,225 പേര്‍ക്ക്
രോഗമുക്തി നിരക്ക് നിലവില്‍ 98.76%
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.23%
Posted On:
31 MAR 2022 9:43AM by PIB Thiruvananthpuram
ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 184.06 കോടി (1,84,06,55,005) പിന്നിട്ടു. 2,19,86,205 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍,1.60 കോടിയിലധികം (1,60,81,696) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 10403635
രണ്ടാം ഡോസ് 9999355
കരുതല്‍ ഡോസ് 4455582
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 18413143
രണ്ടാം ഡോസ് 17508690
കരുതല്‍ ഡോസ് 6858397
12-14 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 16081696
15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 57108229
രണ്ടാം ഡോസ് 37947928
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 554549678
രണ്ടാം ഡോസ് 465540817
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 202738270
രണ്ടാം ഡോസ് 185239023
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 126729917
രണ്ടാം ഡോസ് 115382831
കരുതല്‍ ഡോസ് 11697814
കരുതല്‍ ഡോസ് 2,30,11,793
ആകെ 1,84,06,55,005
രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം തുടര്‍ച്ചയായി താഴുന്നു. നിലവിലെ രോഗബാധിതരുടെ എണ്ണം ഇന്ന് 14,307 ആയി കുറഞ്ഞു, ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.03% ആണ്.
ദേശീയ രോഗമുക്തി നിരക്ക് 98.76 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,594 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,24,89,004ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,225 പേര്‍ക്കാണ്.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,07,987 പരിശോധനകള്‍ നടത്തി. ആകെ 78.91 കോടിയിലേറെ (78,91,64,922) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.23 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.20 ശതമാനമാണ്.
--ND--
(Release ID: 1811802)
Visitor Counter : 171