ധനകാര്യ മന്ത്രാലയം
അടിയന്തര വായ്പാസഹായ പദ്ധതി പരിഷ്‌കരിച്ചു; കാലാവധി 31.3.2023 വരെ നീട്ടി
ഗവണ്‍മെന്റിന് കീഴിലുള്ള അടിയന്തര വായ്പാസഹായ പദ്ധതി അതിഥിസല്‍ക്കാരവും വ്യോമയാനവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് വലിയ തോതില്‍ ആശ്വാസമേകുന്നു
ഇസിഎല്‍ജിഎസ് 3.0ന് കീഴില്‍ നിലവിലുള്ള ഫണ്ട് അടിസ്ഥാന വായ്പ കുടിശികയുടെ 40 ശതമാനം മുതല്‍ ഫണ്ട് അധിഷ്ഠിത-ഫണ്ടിതര വായ്പയുടെ 50 ശതമാനംവരെ അധിക വായ്പാപിന്തുണ നല്‍കും
വ്യോമയാനരംഗത്തുള്ള അര്‍ഹരായ അപേക്ഷകര്‍ക്ക് ഇപ്പോള്‍ ഫണ്ടിതര അടിസ്ഥാനത്തിലുള്ള അടിയന്തര വായ്പാസൗകര്യം ലഭ്യമാക്കും
Posted On:
30 MAR 2022 5:57PM by PIB Thiruvananthpuram
2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി ലിമിറ്റഡ് (എന്‍സിജിടിസി) അടിയന്തര വായ്പാസഹായ പദ്ധതിയുടെ (ഇസിഎല്‍ജിഎസ്) കാലാവധി 2023 മാര്‍ച്ച് 31 വരെ നീട്ടി.
ഗതാഗത, വിനോദസഞ്ചാര, അതിഥി സല്‍ക്കാര, വ്യോമയാന മേഖലകളിലെ വിദഗ്ധരുമായി ബജറ്റിനുശേഷം 2022 ഫെബ്രുവരി 25ന് ധനമന്ത്രി നടത്തിയ ചര്‍ച്ചകളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളെ അടിസ്ഥാനപ്പെടുത്തി ഇസിഎല്‍ജിഎസ് 3.0ന്റെ പ്രവര്‍ത്തനത്തിനുള്ള പുതിയ മാനദണ്ഡങ്ങളും പുറപ്പെടുവിച്ചു.
ഇസിഎല്‍ജിഎസ് 3.0ന് കീഴില്‍ അതിഥിസല്‍ക്കാരം, വിനോദസഞ്ചാരം, വ്യോമയാന മേഖലകള്‍ക്ക് ഇനിപ്പറയുന്ന പ്രയോജനങ്ങള്‍ ലഭിക്കും:
i. ഇസിഎല്‍ജിഎസ് 3.0ന് കീഴില്‍ ഈ മേഖലകളില്‍ നിന്നുള്ള 2021 മാര്‍ച്ച് 31ന് ശേഷം 2022 മാര്‍ച്ച് 31 വരെയുള്ള കാലാവധിയില്‍ കടം വാങ്ങിയ പുതിയ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ സ്‌കീമിന് കീഴില്‍ അടിയന്തര വായ്പാസൗകര്യം ലഭ്യമാണ്.
ii. ഇസിഎല്‍ജിഎസ് 3.0ന് കീഴില്‍ വരുന്ന എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ഉപഭോക്താക്കള്‍ക്കും അടിയന്തര വായ്പാസൗകര്യത്തിനുള്ള കാലാവധി നീട്ടി. ഈ വിഭാഗങ്ങളില്‍ നിന്നുള്ള (വ്യോമയാനമേഖല ഒഴികെ) യോഗ്യരായ ഉപഭോക്താക്കള്‍ക്ക് മൂന്നു റഫറന്‍സ് (29-2-2020, 31-3-2021, 31-1-2022) തീയതികളില്‍ ഏതെങ്കിലും ഒന്ന് അടിസ്ഥാനപ്പെടുത്തി തങ്ങളുടെ ഫണ്ട് അധിഷ്ഠിത വായ്പാ കുടിശികയുടെ 50 ശതമാനം വരെ വായ്പ ലഭിക്കാന്‍ യോഗ്യതയുണ്ട്. ഇത് പരമാവധി 200 കോടി രൂപ എന്ന നിലവിലെ പരിധിയ്ക്ക് ബാധകമായിരിക്കും.
iii. സിവില്‍ ഏവിയേഷന്‍ മേഖലയിലെ ആകെ ക്രെഡിറ്റിലെ ഫണ്ടിതര ക്രെഡിറ്റ് അടിസ്ഥാനപ്പെടുത്തി ഈ മേഖലയിലെ യോഗ്യരായ ഉപഭോക്താക്കള്‍ക്ക് ഇസിഎല്‍ജിഎസ് 3.0ന് കീഴില്‍ ഫണ്ടിതര അടിസ്ഥാനത്തിലുള്ള അടിയന്തര ക്രെഡിറ്റ് സൗകര്യം ലഭ്യമാണ്. നേരത്തെയുണ്ടായിരുന്ന ഫണ്ട് അടിസ്ഥാനത്തിലുള്ള കുടിശികയുടെ 40 ശതമാനം എന്ന പരിധി ഇപ്പോള്‍ 50 ശതമാനമായി ഉയര്‍ത്തി. മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള തീയതി അടിസ്ഥാനപ്പെടുത്തി ഫണ്ട് അടിസ്ഥാനത്തില്‍ 200 കോടി രൂപവരെ പരമാവധി വായ്പ ലഭിക്കും. മുകളില്‍ സൂചിപ്പിച്ച തീയതികളില്‍ ഫണ്ടിതര അടിസ്ഥാനത്തില്‍ വായ്പാകുടിശികയിനത്തില്‍ 400 കോടി രൂപ വരെ പരമാവധി വായ്പ ലഭിക്കും. കൂടാതെ ഫണ്ടിതര ക്രെഡിറ്റ് ലഭ്യമാക്കുന്നതിലുള്ള ചെലവു കുറയ്ക്കുന്നതിന് ബാങ്ക് ഗ്യാരന്റികള്‍, ക്രെഡിറ്റ് ലെറ്ററുകള്‍, ഇസിഎല്‍ജിഎസ് 3.0 പ്രകാരം അനുവദിച്ചിട്ടുള്ള മറ്റ് ഫണ്ടിതര സൗകര്യങ്ങള്‍ എന്നിവ പ്രത്യേക മാര്‍ജിനെടുക്കാതെ ഫീസ്/കമ്മീഷന്‍ ഇനത്തില്‍ പ്രതിവര്‍ഷം 0.5 ശതമാനം പരിധിക്കു വിധേയമായി നല്‍കും.
iv. ഇസിഎല്‍ജിഎസ് 3.0ന് കീഴില്‍ വരുന്ന വ്യക്തികള്‍ക്കും ഉടമകള്‍ക്കും അടിയന്തര വായ്പാ സൗകര്യം ലഭിക്കും.
v. ഈ അക്കൗണ്ടുമായി ബന്ധപ്പെട്ട യോഗ്യതകളെക്കുറിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും ഇസിഎല്‍ജിഎസ് 3.0ന് കീഴില്‍ വരുന്ന വിഭാഗങ്ങള്‍ നല്‍കുന്ന വിശദീകരണങ്ങള്‍ കാണുക.
2022 മാര്‍ച്ച് 25 വരെ ഇസിഎല്‍ജിഎസിന് കീഴില്‍ നല്‍കിയ വായ്പ 3.19 ലക്ഷം കോടി രൂപ കവിഞ്ഞു. ഇതില്‍ 95 ശതമാനവും സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കാണ് അനുവദിച്ചത്.
-ND-
(Release ID: 1811661)
Visitor Counter : 247