രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

ഇന്ത്യൻ നേവൽ എയർ സ്ക്വാഡ്രൺ 316  കമ്മീഷൻ ചെയ്തു

Posted On: 29 MAR 2022 4:29PM by PIB Thiruvananthpuram


ന്യൂ ഡൽഹി , മാർച്ച് 29, 2022

ഇന്ത്യൻ നാവികസേനയുടെ രണ്ടാമത്തെ P-8I എയർക്രാഫ്റ്റ് സ്ക്വാഡ്രൺ ആയ ഇന്ത്യൻ നേവൽ എയർ സ്ക്വാഡ്രൺ 316 (INAS 316), ഇന്ന് (29 മാർച്ച് 22 ന്) ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. ഗോവയിലെ INS ഹൻസയിലായിരുന്നു ചടങ്ങുകൾ നടന്നത്. നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ മുഖ്യാതിഥിയായിരുന്നു.

     ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ 'ഉത്തമ സുരക്ഷാ പങ്കാളി'യാണ് ഇന്ത്യയെന്ന് സദസിനെ അഭിസംബോധന ചെയ്യവെ അഡ്മിറൽ ആർ ഹരി കുമാർ പറഞ്ഞു. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഫലപ്രദമാം വിധം തന്ത്രപരമായ പങ്ക് നിർവ്വഹിക്കാനുള്ള നമ്മുടെ രാജ്യത്തിന്റെ കഴിവിനെ പ്രതിഫലിപ്പിക്കുന്നതിനൊപ്പം പ്രവർത്തന മേഖല വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയും ഇത് വ്യക്തമാക്കുന്നു. INAS 316 കമ്മീഷൻ ചെയ്യുന്നത് ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷയും നിരീക്ഷണവും വർദ്ധിപ്പിക്കുന്നതിൽ മറ്റൊരു നാഴികക്കല്ലാണ്.

'Condors' എന്ന് നാമകരണം ചെയ്യപ്പെട്ട INAS 316-ൽ, ബോയിംഗ് പി -8 ഐ വിമാനം, ഒരു മൾട്ടി-റോൾ ലോംഗ് റേഞ്ച് മാരിടൈം റെക്കനൈസെൻസ് ആന്റി സബ്മറൈൻ വാർഫെയർ (LRMR ASW) എന്നിവ ഉൾപ്പെടുന്നു.  എയർ-ടു-ഷിപ്പ് മിസൈലുകളുടെ ഒരു ശ്രേണിയും ടോർപ്പിഡോകളും ഇതിൽ സജ്ജീകരിക്കാനാകും.

 സമുദ്ര നിരീക്ഷണത്തിനും ആക്രമണത്തിനും ഉതകുന്ന ശക്തമായ പ്ലാറ്റ്‌ഫോമാണ്  ഈ വിമാനം.
ഇലക്ട്രോണിക് യുദ്ധ ദൗത്യങ്ങൾ, തിരച്ചിലും രക്ഷാപ്രവർത്തനവും, ആയുധ പ്ലാറ്റ്‌ഫോമുകൾക്ക് ടാർഗെറ്റിംഗ് ഡാറ്റ നൽകുക,  IA, IAF എന്നിവയ്‌ക്ക് സമയ-ബന്ധിത നിരീക്ഷണ വിവരങ്ങൾ നൽകുക,
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശത്രു കപ്പലുകളും അന്തർവാഹിനികളും കണ്ടെത്തുകയും  നിർവീര്യമാക്കുകയും ചെയ്യുക എന്നിവയിലും നിർണ്ണായക പങ്ക് വഹിക്കും.

കമാൻഡർ അമിത് മൊഹപത്രയാണ് INAS 316 ന്റെ കമാൻഡർ.
 
IE/SKY
 
***


(Release ID: 1811034) Visitor Counter : 172