റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

ഭൂമി രാശി പോർട്ടൽ

Posted On: 24 MAR 2022 12:40PM by PIB Thiruvananthpuram



ന്യൂ ഡൽഹി: മാർച്ച് 24, 2022

ദേശീയ പാത (NH) പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ഡിജിറ്റൈസ് ചെയ്യുന്നതിനായി ഉപരിതല ഗതാഗത - ഹൈവേ മന്ത്രാലയം 'ഭൂമി രാശി' പോർട്ടൽ വികസിപ്പിച്ചെടുത്തു. 01.04.2018 മുതൽ എല്ലാ പദ്ധതിനിർവഹണ ഏജൻസികൾക്കും ഈ പോർട്ടൽ നിർബന്ധമാക്കിയിരിക്കുന്നു.

ഭൂമി രാശി പോർട്ടൽ നിലവിൽവന്നതോടെ, സംസ്ഥാന ഗവൺമെന്റിന്റെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള അംഗീകൃത അധികാരിയായ (CALA) ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥൻ, ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച എല്ലാ കരട് വിജ്ഞാപനങ്ങളും ഓൺലൈനായി സമർപ്പിക്കുന്നു. മന്ത്രാലയത്തിന്റെ അംഗീകാരത്തിനു ശേഷമുള്ള കരട് വിജ്ഞാപനങ്ങൾ ഇ-ഗസറ്റ് വഴി ഗവൺമെന്റ് ഓഫ് ഇന്ത്യ പ്രസ്സിലേക്ക് ഓൺലൈനായി അയയ്ക്കുന്നു. അങ്ങനെ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ മുഴുവൻ ഡിജിറ്റൈസ് ചെയ്യപ്പെടുന്നു.

2016-17, 2017-18 സാമ്പത്തിക വർഷങ്ങളിൽ പ്രതിവർഷം ശരാശരി 1000 വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചപ്പോൾ, 2018-19 സാമ്പത്തിക വർഷത്തിൽ മൊത്തം 2842 ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിച്ചു. 01.04.2018 മുതൽ 21.03.2022 വരെയുള്ള കണക്കുകൾ അനുസരിച്ചു, 1956 ലെ ദേശീയപാത നിയമം സെക്ഷൻ 3 പ്രകാരം 'ഭൂമി രാശി' പോർട്ടൽ വഴി ആകെ 9464 വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചു.

അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ പോർട്ടലിൽ പ്രസക്തമായ മാറ്റങ്ങളും നടപ്പിലാക്കുന്നു.

കേരളത്തിൽ നടപ്പാക്കിയതു മുതൽ പോർട്ടലിൽ ഇതുവരെ 38,653 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി ലോക്‌ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരം അറിയിച്ചത്.

 
RRTN/SKY

(Release ID: 1809233) Visitor Counter : 192


Read this release in: English , Urdu , Bengali , Manipuri