പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ-ജപ്പാന്‍ വ്യാപാര ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങൾ
Posted On:
19 MAR 2022 11:00PM by PIB Thiruvananthpuram
എന്റെ സുഹൃത്ത്, പ്രധാനമന്ത്രി കിഷിദാ ജി,
ഇരു രാജ്യങ്ങളിലേയും പ്രതിനിധികളെ,
കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ,
ഗുജറാത്ത് ധനമന്ത്രി ശ്രീ കനുഭായ് ദേശായി,
ഇന്ത്യ-ജപ്പാന്‍ ബിസിനസ് ലീഡേഴ്‌സ് ഫോറത്തിലെ മുഴുവന്‍ അംഗങ്ങളെ,
നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്വാഗതം.
എല്ലാവര്‍ക്കും നമസ്‌കാരം!
പ്രധാനമന്ത്രി കിഷിദ ജിക്കും ജപ്പാനില്‍ നിന്ന് ഇന്ത്യയിലെത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും വളരെ ഊഷ്മളമായ സ്വാഗതം.
രണ്ട് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉച്ചകോടിതല യോഗങ്ങളുടെ പരമ്പര പുനരാരംഭിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
പ്രത്യേക തന്ത്രപരവും ആഗോളപരവുമായ ഇന്തോ-ജപ്പാന്‍ പങ്കാളിത്തത്തിന്റെ ഏറ്റവും ശക്തമായ സ്തംഭമാണ് നമ്മുടെ സാമ്പത്തിക ബന്ധങ്ങള്‍.
ഇന്ത്യ-ജപ്പാന്‍ സാമ്പത്തിക പങ്കാളിത്തം കോവിഡിന് ശേഷമുള്ള കാലഘട്ടത്തിലെ, സാമ്പത്തിക വീണ്ടെടുക്കലിനും സാമ്പത്തിക സുരക്ഷയ്ക്കും, ഇരു രാജ്യങ്ങള്‍ക്കും മാത്രമല്ല, മേഖലയ്ക്കും ലോകത്തിനും ആത്മവിശ്വാസവും പ്രതിരോധവും നല്‍കുന്നതാണ്.
ഇന്ത്യയില്‍ വ്യാപകമായി നടപ്പിലാക്കുന്ന ഉല്‍പ്പാദന ബന്ധിത പ്രോത്സാഹന ആനുകൂല്യ പദ്ധതികളും പരിഷ്‌കാരങ്ങളും മുമ്പെന്നത്തേക്കാളും കൂടുതല്‍ നല്ല പരിസ്ഥിതി സൃഷ്ടിക്കുകയാണ്.
ആദരണീയരെ,
ഇന്ത്യയുടെ നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്‌ലൈനില്‍ ഒന്നേ ദശാംശം എട്ട് ട്രില്യണ്‍ ഡോളറിന്റെ 9000-ലധികം പദ്ധതികളുണ്ട്, ഇത് സഹകരണത്തിന് നിരവധി അവസരങ്ങള്‍ നല്‍കുന്നു.
ജാപ്പനീസ് കമ്പനികള്‍ ഞങ്ങളുടെ ശ്രമങ്ങളില്‍ ആവേശത്തോടെ പങ്കെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതിനായി, ഇന്ത്യയിലെ ജാപ്പനീസ് കമ്പനികള്‍ക്ക് സാദ്ധ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരുമാണ്.
സുഹൃത്തുക്കളെ,
പുരോഗതിയും സമൃദ്ധിയും പങ്കാളിത്തവുമാണ് ഇന്ത്യ-ജപ്പാന്‍ ബന്ധത്തിന്റെ കാതല്‍. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഇന്ത്യാ ജപ്പാന്‍ ബിസിനസ് ലീഡേഴ്‌സ് ഫോറത്തിന് സുപ്രധാനമായ പങ്കുണ്ട്. ഇതിനായി ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുകയും എന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നു.
വളരെ നന്ദി!
--ND--
(Release ID: 1807383)
Visitor Counter : 234
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada