രാഷ്ട്രപതിയുടെ കാര്യാലയം

രാഷ്‌ട്രപതി ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു

Posted On: 17 MAR 2022 5:39PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി, മാർച്ച് 17, 2021

ഇന്ത്യൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് തന്റെ സഹ പൗരന്മാർക്ക് ഹോളിയുടെ തലേന്ന് ആശംസകൾ നേർന്നു. സാമൂഹിക ഐക്യത്തിന്റെയും ഒരുമയുടെയും ജീവിക്കുന്ന ഉദാഹരണമാണ് ഈ ഉത്സവമെന്ന് രാഷ്ട്രപതി തന്റെ സന്ദേശത്തിൽ പറഞ്ഞു. പ്രായഭേദമന്യേ കുട്ടികളും യുവാക്കളും പുരുഷന്മാരും സ്ത്രീകളും ഈ ഉത്സവം തികഞ്ഞ ആവേശത്തോടെ ആഘോഷിക്കുന്നു. നിറങ്ങളുടെ ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ പോസിറ്റീവ് ഊർജ്ജം പകരുമെന്നും രാഷ്ട്രനിർമ്മാണത്തിന്റെ ചൈതന്യം ശക്തമാക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.



(Release ID: 1807077) Visitor Counter : 156