ഷിപ്പിങ് മന്ത്രാലയം

മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, ഡ്രെഡ്ജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ആദ്യ ബീഗിൾ സീരീസ് 12 ട്രെയിലിംഗ് സക്ഷൻ ഹോപ്പർ ഡ്രെഡ്ജർ നിർമ്മിക്കുന്നതിനുള്ള  കരാറിൽ ഒപ്പുവെച്ചു

Posted On: 17 MAR 2022 4:53PM by PIB Thiruvananthpuram



 ന്യൂ ഡൽഹി, മാർച്ച് 17, 2021


12,000 ക്യുബിക് മീറ്റർ ശേഷിയുള്ള പ്രഥമ ബീഗിൾ സീരീസ് 12 ട്രെയിലിംഗ് സക്ഷൻ ഹോപ്പർ ഡ്രെഡ്ജറിന്റെ നിർമ്മാണത്തിനുള്ള ചരിത്രപരമായ കരാറിൽ ഡ്രെഡ്ജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇന്ന് ഒപ്പുവച്ചു. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ, സഹമന്ത്രി ശ്രീ ശ്രീപദ് നായിക് എന്നിവർ കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡിൽ നടന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു. മെയ്ക്ക് ഇൻ ഇന്ത്യ പരിപാടിയിലെ പ്രഥമ ഡ്രെഡ്ജർ നിർമ്മാണ പദ്ധതിയാണിത്. ഐഎച്ച്‌സി ഹോളണ്ടാണ് ഈ പദ്ധതിയുടെ സാങ്കേതിക പങ്കാളി.

ജലാശയങ്ങളിലെ മണ്ണ് വാരൽ, സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കാര്യക്ഷമതയുള്ള മതിയായ എണ്ണം ഡ്രെഡ്ജറുകളുടെ ആവശ്യകത വളരെ പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ സർബാനന്ദ സോനോവാൾ, പുതിയ ഡ്രെഡ്ജറുകൾക്ക് ഇതിന് കഴിയുമെന്ന് പറഞ്ഞു. ഇത് കപ്പലുകളുടെ സുഗമമായ പ്രവർത്തനം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ സാങ്കേതികമായി ഉയർന്ന നിലവാരത്തിലുള്ള കപ്പൽ നിർമ്മാണ വിഭാഗത്തിന്റെ സംരംഭങ്ങളെ അഭിനന്ദിച്ച മന്ത്രി, ഈ ദിശയിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് സാങ്കേതികപരമായ കഴിവ് കൂടുതൽ തെളിയിക്കാൻ അവസരം ലഭിക്കുന്ന മറ്റൊരു പ്രധാന ചുവടുവയ്പ്പാണ് ഈ പുതിയ ഡ്രെഡ്ജർ നിർമ്മാണ പദ്ധതിയെന്ന് പറഞ്ഞു. 'ലോകത്തിനായി ഇന്ത്യയിൽ നിർമ്മിക്കുക' എന്ന ആശയത്തിന് സജ്ജമാക്കാനും ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു



(Release ID: 1807073) Visitor Counter : 127