റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ നിർമാണച്ചെലവ് കുറയ്ക്കണം : നിതിൻ ഗഡ്കരി

Posted On: 15 MAR 2022 4:00PM by PIB Thiruvananthpuram

 

ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ നിർമാണച്ചെലവ് കുറയ്ക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ  വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരി പറഞ്ഞു.



ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ സംഘടിപ്പിച്ച 'ഇന്ത്യയിലെ റോഡ് വികസനം' എന്ന വിഷയത്തിലെ  17-ാം വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് നിർമ്മാണത്തിൽ വേസ്റ്റ് റബ്ബർ, പ്ലാസ്റ്റിക് തുടങ്ങിയ വ്യത്യസ്ത പാഴ് വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ സിമന്റ്, സ്റ്റീൽ എന്നിവയെ ആശ്രയിക്കുന്നത് കുറയ്ക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.ഡിപിആർ നിർമ്മിക്കുന്നതിനുള്ള കരാറുകാരെയും കമ്പനികളെയും റേറ്റുചെയ്യുന്നതിനുള്ള നയം രൂപീകരണത്തിനുള്ള  ശ്രമങ്ങൾ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.എത്തനോൾ, മെഥനോൾ, ബയോ ഡീസൽ, ബയോ സിഎൻജി,  എന്നിവയ്‌ക്കൊപ്പം ഇലക്‌ട്രിക് ഗ്രീൻ ഹൈഡ്രജനും   ഭാവിയിലേക്കുള്ള ഇന്ധനമാണെന്ന് അദ്ദേഹം പറഞ്ഞു.രാജ്യം കൂടുതൽ ബദലുകളും മത്സരങ്ങളും സൃഷ്ടിക്കേണ്ട സമയമാണിതെന്ന് ശ്രീ ഗഡ്കരി സൂചിപ്പിച്ചു .റോഡ് സുരക്ഷയ്ക്ക് ഊന്നൽ നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞ  മന്ത്രി, എല്ലാ തല്പര കക്ഷികളും    ഈ മേഖലയിൽ കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടത്ആവശ്യമാണെന്നും പറഞ്ഞു.

 

 

***



(Release ID: 1806200) Visitor Counter : 113