രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

യുണൈറ്റഡ് സർവീസ് ഇൻസ്റ്റിറ്റ്യുഷൻ ഓഫ് ഇന്ത്യയിൽ (USI) ജനറൽ ബിപിൻ റാവത്ത് മെമ്മോറിയൽ ചെയർ ഓഫ് എക്സലൻസ് സ്ഥാപിച്ചു

Posted On: 15 MAR 2022 1:35PM by PIB Thiruvananthpuram

അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ 65-ാം ജന്മദിനത്തിന്റെ തലേന്ന്, യുണൈറ്റഡ് സർവീസ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യയിൽ (USI) അദ്ദേഹത്തിന്റെ സ്മരണയ്ക്കായി കരസേന ചെയർ ഓഫ് എക്സലൻസ് സ്ഥാപിച്ചു.

2022 മാർച്ച് 15 ന് സൗത്ത് ബ്ലോക്കിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ കരസേനാ മേധാവിയും COSC ഒഫീഷ്യേറ്റിംഗ് ചെയർമാനുമായ ജനറൽ എംഎം നരവനെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

നോമിനേറ്റഡ് ചെയർ ഓഫ് എക്‌സലൻസിന് ഓണറേറിയമായി നൽകുന്ന 5 ലക്ഷം രൂപയുടെ ചെക്ക് USI ഡയറക്ടർ മേജർ ജനറൽ ബി കെ ശർമയ്ക്ക് (റിട്ട) കൈമാറി.

ജനറൽ ബിപിൻ റാവത്ത് മെമ്മോറിയൽ ചെയർ ഓഫ് എക്‌സലൻസ് സംയോജനം, ഉദ്‌ഗ്രഥനം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

മൂന്ന് സേനാ വിഭാഗങ്ങളിലെയും വിമുക്തഭടന്മാർക്കും ദേശസുരക്ഷയിൽ വൈദഗ്ധ്യമുള്ള പൗരന്മാർക്കുമായി ചെയർ തുറന്നു നൽകും.

 

 

***(Release ID: 1806171) Visitor Counter : 124