ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

മിച്ചഭൂമിയിലൂടെ ധനസമ്പാദനം നടത്തുന്നതിനായി നാഷണല്‍ ലാന്‍ഡ് മോണിറ്റൈസേഷന്‍ കോര്‍പ്പറേഷന്‍ എന്ന ഒരു പ്രത്യേക ഉദ്ദേശ്യസംവിധാനം രൂപീകരിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 09 MAR 2022 1:33PM by PIB Thiruvananthpuram

പൂര്‍ണ്ണമായും കേന്ദ്ര ഗവണ്‍മെന്റിന്റെ ഉടമസ്ഥതയില്‍ 5000 കോടി രൂപയുടെ പ്രാരംഭ അംഗീകൃത ഓഹരി മൂലധനവും 150 രൂപ അടച്ച ഓഹരി മൂലധനവുമുള്ള ഒരു കമ്പനിയായി നാഷണല്‍ ലാന്‍ഡ് മോണിറ്റൈസേഷന്‍ കോര്‍പ്പറേഷന്‍ (എന്‍.എല്‍.എം. സി. ) രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം  അംഗീകാരം നല്‍കി. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും (സി.പി.എസ്.ഇ) മറ്റ് ഗവണ്‍മെന്റ് ഏജന്‍സികളുടെയും മിച്ചഭൂമിയുടെയും കെട്ടിട ആസ്തികളുടെയും പണമാക്കല്‍ എന്‍.എല്‍.എം.സി ഏറ്റെടുക്കും. 2021-22 ലെ ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം.
നോണ്‍-കോര്‍ (കാതലല്ലാത്ത) ആസ്തികള്‍ പണമാക്കുന്നതിലൂടെയും, ഉപയോഗിക്കാത്തതും അധികം ഉപയോഗമില്ലാത്തതുമായ ആസ്തികള്‍ പണമാക്കുന്നതിലൂടെയും ഗവണ്‍മെന്റിന് ഗണ്യമായ വരുമാനം ഉണ്ടാക്കാന്‍ കഴിയും.
നിലവില്‍, ഭുമിയുടെയും കെട്ടിടങ്ങളുടെയും സ്വഭാവത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉപയോഗിക്കാത്തതും ഉപയോഗിച്ചിട്ടില്ലാത്തതും നോണ്‍ കോര്‍ ആസ്തികളുമായി ഗണ്യമായ മിച്ചഭൂമിയുണ്ട്. തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനോ അടച്ചുപൂട്ടലിനോ വിധേയമാകുന്ന സി.പി.എസ്.ഇകള്‍ക്ക്, ഈ മിച്ചഭൂമിയുടെയും പ്രധാനമല്ലാത്ത ആസ്തികളുടെയും ധനസമ്പാദനം അവയുടെ മൂല്യം വെളിപ്പെടുത്തുന്നതിന് പ്രധാനമാണ്. ഈ ആസ്തികളുടെ ധനസമ്പാദനം എന്‍.എല്‍.എം. സി. പിന്തുണയ്ക്കുകയും ഏറ്റെടുക്കുകയും ചെയ്യും. സ്വകാര്യമേഖല നിക്ഷേപങ്ങള്‍, പുതിയ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ പ്രേരിപ്പിക്കുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും, സാമ്പത്തികവും സാമൂഹികവുമായ പശ്ചാത്തല സൗകര്യങ്ങള്‍ക്കായി സാമ്പത്തിക സ്രോതസ്സുകള്‍ സൃഷ്ടിക്കുന്നതിനും ഉപയോഗശൂന്യമായ ഈ ആസ്തികളുടെ ഉല്‍പ്പാദനപരമായ വിനിയോഗം സാദ്ധ്യമാക്കും.
അടച്ചുപൂട്ടലിന് വിധേയമായിട്ടുള്ള സി.പി.എസ്.ഇകളുടെ മിച്ചഭൂമിയും കെട്ടിട ആസ്തികളും, തന്ത്രപരമായ വിറ്റഴിക്കലിന് കീഴിലുള്ള ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള സി.പി.എസ്.ഇകളുടെ മിച്ചമുള്ള നോണ്‍-കോര്‍ ലാന്‍ഡ് (അത്ര പ്രാധാന്യമുള്ളതല്ലാത്ത) ആസ്തികളും എന്‍.എല്‍.എം.സി സ്വന്തമാക്കുകയും കൈവശം വയ്ക്കുകയും കൈകാര്യം ചെയ്യുകയും പണമാക്കിമാറ്റുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സി.പി.എസ്.ഇകളുടെ അടച്ചുപൂട്ടല്‍ പ്രക്രിയയെ വേഗത്തിലാക്കുകയും ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള സി.പി.എസ്.ഇകളുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയ സുഗമമാക്കുകയും ചെയ്യും. ഈ ആസ്തികളെ പണമാക്കി മാറ്റുന്നതിനായി കൈവശം വയ്ക്കാനും നിയന്ത്രിക്കാനുമായി ഈ ആസ്തികള്‍ എന്‍.എല്‍.എം.സിക്ക് കൈമാറാം. മറ്റ് ഗവണ്‍മെന്റ് സ്ഥാപനങ്ങളെ (സി.പി.എസ്.ഇ ഉള്‍പ്പെടെ) അവരുടെ മിച്ചമുള്ള നോണ്‍-കോര്‍ ആസ്തികള്‍ തിരിച്ചറിയുന്നതിനും പരമാവധി മൂല്യം സാക്ഷാത്കരിക്കുന്നതിനായി പ്രൊഫഷണലും കാര്യക്ഷമവുമായ രീതിയില്‍ അവ പണമാക്കി മാറ്റുന്നതിനും എന്‍.എല്‍.എം. സി. ഉപദേശിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ (ഉദാ., നടന്നുകൊണ്ടിരിക്കുന്ന സി.പി.എസ്.ഇ.കളും തന്ത്രപരമായ ഓഹരി വിറ്റഴിക്കലിന് കീഴില്‍ പട്ടികപ്പെടുത്തിയിട്ടുള്ള സി.പി.എസ്.ഇ.കളും), എന്‍.എല്‍.എം.സി മിച്ചഭൂമി ആസ്തി ധനസമ്പാദനം ഒരു ഏജന്‍സി പ്രവര്‍ത്തനമായി ഏറ്റെടുക്കും. ഭൂമി ധനസമ്പാദനത്തിലെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഒരു സങ്കേതമായി എന്‍.എല്‍.എം. സി. പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ആസ്തി പണമാക്കല്‍ പരിപാടി നടപ്പിലാക്കുന്നതിന് ഗവണ്‍മെന്റിനെ ഇത് സഹായിക്കുകയും സാങ്കേതിക ഉപദേശം നല്‍കുകയും ചെയ്യും.
സി.പി.എസ്.ഇകള്‍ക്കും മറ്റ് ഗവണ്‍മെന്റ് ഏജന്‍സികള്‍ക്കും വേണ്ടി ഭൂമി ആസ്തികള്‍ പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നതിനും ധനസമ്പാദനം നടത്തുന്നതിനും ആവശ്യമായ സാങ്കേതിക വൈദഗ്ദ്ധ്യവും എന്‍.എല്‍.എം.സിക്ക് ഉണ്ടായിരിക്കും. കമ്പനിക്ക് പ്രൊഫഷണലായുള്ള പ്രവര്‍ത്തനങ്ങളും പരിപാലനങ്ങളും പ്രാപ്തമാക്കുന്നതിനായി എന്‍.എല്‍.എം.സിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ മുതിര്‍ന്ന കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും പ്രമുഖ വിദഗ്ധരും ഉള്‍പ്പെടും. എന്‍.എല്‍.എം.സിയുടെ ചെയര്‍മാനെയും ഗവണ്‍മെന്റിതര ഡയറക്ടര്‍മാരെയും യോഗ്യത അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ നിയമിക്കും.
റിയല്‍ എസ്‌റ്റേറ്റ് വിപണി ഗവേഷണം, നിയമപരമായ സൂക്ഷ്മത, മൂല്യനിര്‍ണ്ണയം, മാസ്റ്റര്‍ പ്ലാനിംഗ്, നിക്ഷേപ ബാങ്കിംഗ്, ഭൂമിപരിപാലനം (ലാന്‍ഡ് മാനേജ്‌മെന്റ്) മുതലായവയില്‍ ആസ്തി ധനസമ്പാദനത്തിന് ആവശ്യമായ പ്രത്യേക വൈദഗ്ധ്യവും പ്രാഗല്‍ഭ്യവും കണക്കിലെടുത്ത് നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എന്‍.ഐ.ഐ.എഫ്), ഇന്‍വെസ്റ്റ് ഇന്ത്യ തുടങ്ങിയ പ്രത്യേക ഗവണ്‍മെന്റ് കമ്പനികളിലേതുപോലെ സ്വകാര്യ മേഖലയില്‍ നിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാന്‍ തീരുമാനിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ വിപണമിയില്‍ നിന്ന് നേരിട്ട് നിയമിക്കപ്പെടുന്ന, കുറഞ്ഞ മുഴുവന്‍ സമയ ജീവനക്കാരുള്ള ഒരു എളിയ സ്ഥാപനമായിരിക്കും എന്‍.എല്‍.എം.സി. സ്വകാര്യ മേഖലയില്‍ നിന്നുള്ള പരിചയസമ്പന്നരായ പ്രൊഫഷണലുകളെ നിയമിക്കുന്നതിനും അവര്‍ക്ക് വേതനം നല്‍കുന്നതിനും നിലനിര്‍ത്തുന്നതിനും എന്‍.എല്‍.എം.സി ബോര്‍ഡിന് ഇളവുകളും നല്‍കും.
മുന്നോട്ട് പോയികൊണ്ട്, ധനമന്ത്രാലയത്തിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് എന്റര്‍പ്രൈസ്, കമ്പനി രൂപീകരിക്കുകയും അതിന്റെ ഭരണ മന്ത്രാലയമായി പ്രവര്‍ത്തിക്കുകയും ചെയ്യും.

-ND-


(Release ID: 1804367) Visitor Counter : 224