തെരഞ്ഞെടുപ്പ് കമ്മീഷന്‍
രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തില്‍ ഒഴിവ് വരുന്നത് മൂന്ന് സീറ്റുകള്‍
Posted On:
07 MAR 2022 4:38PM by PIB Thiruvananthpuram
കേരളമുള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലെ ഒഴിവുവരുന്ന 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. .കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത് . ശ്രീ. എ.കെ.ആന്റണി, ശ്രീ എം.വി. ശ്രേയാംസ് കുമാര്‍, ശ്രീ കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ഏപ്രില്‍ രണ്ടിനാണ് കാലാവധി തീരുന്നത്. മാര്‍ച്ച് 31-നാണ് തിരഞ്ഞെടുപ്പ് നടക്കുക.
മാര്‍ച്ച് 14-ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 21 ആണ്. 22-ന് സൂക്ഷ്മ പരിശോധന നടക്കും.
വോട്ടെടുപ്പ് മാര്‍ച്ച് 31-ന് നടക്കും. രാവിലെ 9 മണി മുതല്‍ നാല് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. വൈകുന്നേരം 5 മണിക്ക് വോട്ടെണ്ണല്‍ നടക്കും.
പഞ്ചാബിൽ 5 സീറ്റിലേയ്ക്കും, അസമിൽ രണ്ടു സീറ്റിലേയ്ക്കും , ഹിമാചൽ പ്രദേശ് , നാഗാലാൻഡ് , ത്രിപുര എന്നിവിടങ്ങളിൽ ഒന്ന് വീതം രാജ്യസഭാ സീറ്റുകളിലെയ്ക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക.
-ND-
(Release ID: 1803643)