ജൽ ശക്തി മന്ത്രാലയം
azadi ka amrit mahotsav

കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മന്ത്രിമാരുടെ പ്രാദേശിക സമ്മേളനത്തിൽ കേന്ദ്ര ജലശക്തി മന്ത്രി അധ്യക്ഷനാകും

Posted On: 04 MAR 2022 1:27PM by PIB Thiruvananthpuram

ജൽ ജീവൻ മിഷൻ, സ്വച്ഛ് ഭാരത് മിഷൻ-ഗ്രാമീൺ എന്നിവയ്ക്ക് കീഴിലുള്ള പ്രവർത്തന പുരോഗതി അവലോകനം ചെയ്യുന്നതിനായി കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മന്ത്രിമാരുടെ പ്രാദേശിക സമ്മേളനത്തിൽ കേന്ദ്ര ജലശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് അധ്യക്ഷത വഹിക്കും. 2022 മാർച്ച് 5-ന് ബെംഗളൂരുവിലെ വിധാന സൗധയിലാണ് സമ്മേളനം. യോഗത്തിൽ സംസ്ഥാന മന്ത്രിമാർ, ഗ്രാമീണ ജലവിതരണ-ശുചിത്വ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. യോഗം വീക്ഷിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക: https://youtu.be/xDySoG1

 
ഓരോ സംസ്ഥാനത്തിലെയും കേന്ദ്രഭരണ പ്രദേശത്തിലെയും രണ്ടു പരിപാടികളുടെ നിർവഹണവും, മുന്നോട്ടുള്ള പ്രവർത്തന രീതിയും, നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും കേന്ദ്രമന്ത്രി ചർച്ച ചെയ്യും.  കോൺഫറൻസിൽ, സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മന്ത്രാലയത്തിൽ നിന്നുള്ള  അവരുടെ പ്രതീക്ഷകൾ പങ്കു വയ്ക്കാം.
 
ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, തെലങ്കാന, മധ്യപ്രദേശ്, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവയാണ് കോൺഫറൻസിൽ പങ്കെടുക്കുന്ന മറ്റ് സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങൾ.
 
നടപ്പ് സാമ്പത്തിക വർഷം ജൽ ജീവൻ പദ്ധതിക്ക് കീഴിൽ 1,804.59 കോടി രൂപയും, ശുചിത്വ ഭാരത് മിഷൻ (ജി) പ്രകാരം 34.68 കോടി രൂപയും കേരളത്തിന് അനുവദിച്ചിട്ടുണ്ട്.

 

*** 


(Release ID: 1802963) Visitor Counter : 257