രാജ്യരക്ഷാ മന്ത്രാലയം
ഡിഫെക്സ്പോ 2022-ൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാൻ ഹൈബ്രിഡ് സെമിനാറുകൾ സംഘടിപ്പിക്കുന്നു
Posted On:
03 MAR 2022 3:22PM by PIB Thiruvananthpuram
പ്രസിദ്ധമായ ദ്വി വാർഷിക പ്രതിരോധ പ്രദർശന പരിപാടിയായ 'ഡിഫെക്സ്പോ 2022'-ന്റെ (DefExpo 2022) 12-ാം പതിപ്പ് പ്രതിരോധ മന്ത്രാലയം, 2022 മാർച്ച് 10 മുതൽ 14 വരെ ഗുജറാത്തിലെ ഗാന്ധിനഗറിൽ സംഘടിപ്പിക്കുന്നു. കര, വ്യോമ, നാവിക, ആഭ്യന്തര സുരക്ഷ, ഇലക്ട്രോണിക് സംവിധാനങ്ങൾ എന്നിവയെ ആസ്പദമാക്കിയുള്ളതാണ് ഈ മെഗാ അന്താരാഷ്ട്ര പ്രതിരോധ പ്രദർശനം.
പ്രാസംഗികർക്കും പ്രേക്ഷകർക്കും വിവിധ സെമിനാറുകളിൽ പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ ഡിഫെക്സ്പോയിലെ സെമിനാറുകൾ ഒരു ഹൈബ്രിഡ് രീതിയിൽ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. ലോകമെമ്പാടും സ്ട്രീം ചെയ്യുന്ന സെമിനാറുകൾ പ്രമുഖ വ്യവസായ സമൂഹം , ബൗദ്ധിക പ്രതിഭകൾ, മാധ്യമ സ്ഥാപനങ്ങൾ, ഇന്ത്യൻ വ്യവസായ മേഖല, ഡിആർഡിഒ, കേന്ദ്ര വ്യോമയാന മന്ത്രാലയം, സംസ്ഥാന ഗവൺമെന്റുകൾ തുടങ്ങിയവയാണ് സംഘടിപ്പിക്കുന്നത്. കയറ്റുമതി, ഇന്ത്യയിലെ വ്യോമയാന മേഖലയുടെ ഭാവി, ഗവേഷണ-വികസനം, ഭാവി വെല്ലുവിളികൾ, എയ്‌റോ എഞ്ചിനുകൾ, എംആർഒ, നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള സംസ്ഥാന സർക്കാരുകളുടെ പ്രചാരണ പരിപാടികൾ തുടങ്ങിയവയാണ് സെമിനാറുകളുടെ വിഷയം. പ്രതിരോധ, ബഹിരാകാശ മേഖലകളിലെ പ്രമുഖ അന്തർദേശീയ, ദേശീയ വിദഗ്ധരെ സെമിനാറുകളിലേക്ക് പ്രാസംഗികരായി ക്ഷണിച്ചിട്ടുണ്ട്. സെമിനാറുകളുടെ വിശദാംശങ്ങൾ ഡിഫെക്സ്പോ 2022 വെബ്സൈറ്റിലും (https://defexpo.gov.in/) ഡിഫെക്സ്പോ 2022 മൊബൈൽ ആപ്പിലും ലഭ്യമാണ്.
ഡിഫെക്സ്പോ 2022-ഇൻറ്റെ വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക: https://static.pib.gov.in/WriteReadData/specificdocs/documents/2022/mar/doc20223322101.pdf
(Release ID: 1802764)
Visitor Counter : 145