ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav g20-india-2023

തൊഴിലധിഷ്ഠിത പരിശീലനത്തിലൂടെ യുവാക്കളെ ശാക്തീകരിക്കുക : ഉപരാഷ്ട്രപതി

Posted On: 03 MAR 2022 1:01PM by PIB Thiruvananthpuram

തിരഞ്ഞെടുത്ത മേഖലകളിൽ അറിവും വൈദഗ്ധ്യവും നേടാനും, മത്സരത്തിൽ  നേരിട്ട് വിജയം കൈവരിക്കാനും നിശ്ചയദാർഢ്യത്തോടെ പരിശ്രമിക്കണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു യുവാക്കളോട് ആവശ്യപ്പെട്ടു.

വിജയവാഡയിലെ സ്വർണ ഭാരത് ട്രസ്റ്റിലെ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ ട്രെയിനികളെ   അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . യുവാക്കൾക്ക് തൊഴിൽ പരിശീലനവും ആവശ്യമായ വൈദഗ്ധ്യവും നൽകി, സ്വയം തൊഴിൽ ചെയ്യുന്നതിനോ, ജോലി കണ്ടെത്തുന്നതിനോ അവരെ പ്രാപ്തരാക്കാൻ, സ്വകാര്യമേഖലയോടും എൻജിഒകളോടും അദ്ദേഹം ആഹ്വനം ചെയ്തു

യുവാക്കളുടെ ഊർജം രാഷ്ട്രനിർമ്മാണത്തിലേക്ക് നയിക്കേണ്ടത് പ്രധാനമാണെന്ന് നിരീക്ഷിച്ച അദ്ദേഹം, യുവാക്കളുടെ വൈദഗ്ധ്യ പരിശീലനത്തിനും ശാക്തീകരണത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വലിയ ഊന്നൽ നൽകുന്നുവെന്ന് പറഞ്ഞു.

 

***



(Release ID: 1802668) Visitor Counter : 170