പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്ര മോദി  റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്ളാദ്മിർ  പുട്ടിനുമായി ടെലിഫോണ് സംഭാഷണം നടത്തി 

Posted On: 24 FEB 2022 10:41PM by PIB Thiruvananthpuram

ഉക്രെയ്നുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.  റഷ്യയും നാറ്റോ ഗ്രൂപ്പും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സത്യസന്ധവും ആത്മാർത്ഥവുമായ സംഭാഷണത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന തന്റെ ദീർഘകാല ബോധ്യം പ്രധാനമന്ത്രി ആവർത്തിച്ചു.   അക്രമം ഉടൻ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിക്കുകയും നയതന്ത്ര ചർച്ചകളുടെയും സംഭാഷണങ്ങളുടെയും പാതയിലേക്ക് മടങ്ങാൻ എല്ലാ ഭാഗത്തുനിന്നും യോജിച്ച ശ്രമങ്ങൾ നടത്തണമെന്നും ആവശ്യപ്പെട്ടു.

ഉക്രെയ്നിലെ ഇന്ത്യൻ പൗരന്മാരുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളെക്കുറിച്ചും പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റിനെ ധരിപ്പിച്ചു. അവരുടെ സുരക്ഷിതമായ പുറത്തുകടക്കലിനും  ഇന്ത്യയിലേയ്ക്കുള്ള മടക്കത്തിനുമാണ്  ഇന്ത്യ ഏറ്റവും മുൻ‌ഗണന നൽകുന്നുവെന്നും അറിയിച്ചു.

തങ്ങളുടെ ഉദ്യോഗസ്ഥരും നയതന്ത്ര സംഘങ്ങളും കാലികമായ താൽപ്പര്യമുള്ള വിഷയങ്ങളിൽ പതിവ് സമ്പർക്കം പുലർത്തുന്നത് തുടരുമെന്ന് നേതാക്കൾ  അറിയിച്ചു  തങ്ങളുടെ ഉദ്യോഗസ്ഥരും നയതന്ത്ര സംഘങ്ങളും കാലികമായ താൽപ്പര്യമുള്ള വിഷയങ്ങളിൽ പതിവ് സമ്പർക്കം പുലർത്തുന്നത് തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി .

--ND--


(Release ID: 1800940) Visitor Counter : 307