ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

മെഡിക്കൽ, ഡെന്റൽ, പാരാ-മെഡിക്കൽ സ്ഥാപനങ്ങൾ/കോളേജുകളിലെ മെഡിക്കൽ പ്രൊഫഷണലുകൾ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ എന്നിവർക്കായി ബയോമെഡിക്കൽ രംഗത്തെ നൂതന ആശയങ്ങളും സംരംഭകത്വവും സംബന്ധിച്ച ICMR/DHR നയം ഡോ. മൻസുഖ് മാണ്ഡവ്യ അവതരിപ്പിച്ചു

Posted On: 24 FEB 2022 3:40PM by PIB Thiruvananthpuram

മെഡിക്കൽ, ഡെന്റൽ, പാരാ-മെഡിക്കൽ സ്ഥാപനങ്ങൾ/കോളേജുകളിലെ മെഡിക്കൽ പ്രൊഫഷണലുകൾക്കും ശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്ധർക്കും വേണ്ടിയുള്ള ബയോമെഡിക്കൽ നവീന ആശയങ്ങളും സംരംഭകത്വവും സംബന്ധിച്ച ICMR/DHR നയം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും സഹ മന്ത്രി ഡോ. ഭാരതി പ്രവീൺ പവാറും സംയുക്തമായി ഇന്ന് പുറത്തിറക്കി.

 



ഗവേഷണം, നൂതന സംരംഭകത്വം, മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിലെ നൂതന ആശയങ്ങളിലൂടെ ഇന്ത്യ കരുത്തും ശേഷിയും പ്രകടിപ്പിക്കേണ്ട സമയമാണിതെന്ന് ഡോ മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ICMR/DHR നയം ബന്ധപ്പെട്ട എല്ലാ പങ്കാളികൾക്കും പ്രചോദനവും പ്രോത്സാഹനവും  ആനുകൂല്യങ്ങളും നല്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇത് മൾട്ടി-ഡിസിപ്ലിനറി സഹകരണം ഉറപ്പാക്കുകയും സ്റ്റാർട്ട്-അപ്പ് സംസ്കാരം പ്രോത്സാഹിപ്പിക്കുകയും രാജ്യത്തുടനീളമുള്ള മെഡിക്കൽ സ്ഥാപനങ്ങളിൽ നൂതനത്വത്തിന് പ്രാധാന്യം നൽകുന്ന ആവാസവ്യവസ്ഥ വികസിപ്പിക്കുകയും ചെയ്യും. വ്യവസായമേഖലയെയും സാങ്കേതിക സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുക വഴി ആരോഗ്യ മേഖലയിലെ നൂതന ആശയങ്ങളുടെ വാണിജ്യ വിവർത്തനം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കൽ പ്രൊഫഷണലുകൾ/ഡോക്ടർമാർക്ക് നൂതന സംരംഭങ്ങൾ ആരംഭിക്കാൻ നയം പിന്തുണയേകും. സ്ഥാപനാന്തര, വ്യാവസായിക പദ്ധതികൾ ഒറ്റയ്‌ക്കോ കമ്പനികൾ മുഖേനയോ ഏറ്റെടുക്കാനും  വാണിജ്യവൽക്കരണത്തിനായി ബിസിനസ്സ് സ്ഥാപനങ്ങൾക്ക് സാങ്കേതിക വിദ്യയുടെ ലൈസൻസ് നൽകാനും അവരെ അനുവദിക്കും. പഠന മേഖലകൾ ചേർന്ന പഠനശാഖകളിലെ സഹകരണം, നവീകരണം, സാങ്കേതിക വികസനം, നൈപുണ്യ വികസനം, സംരംഭകത്വ വികസനം, മേക്ക് ഇൻ ഇന്ത്യ ഉത്പന്ന  വികസനം എന്നിവ ഈ നയം പ്രോത്സാഹിപ്പിക്കും.

*****


(Release ID: 1800845) Visitor Counter : 198