ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
"അഡിറ്റീവ് മാനുഫാക്ചറിംഗ് സംബന്ധിച്ച ദേശീയ നയം" കേന്ദ്ര വിവര സാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് നാളെ പ്രകാശനം ചെയ്യും
Posted On:
23 FEB 2022 4:15PM by PIB Thiruvananthpuram
പുതു തലമുറ ഡിജിറ്റൽ ഉത്പാദനം നിറവേറ്റുന്നതും, പ്രാദേശിക വ്യവസായങ്ങളുടെ പ്രകടമായ ബലഹീനതകൾ ലഘൂകരിക്കുന്നതും ലക്ഷ്യമിട്ട്, "അഡിറ്റീവ് മാനുഫാക്ചറിംഗ് സംബന്ധിച്ച ദേശീയ നയം" (National Strategy on Additive Manufacturing) കേന്ദ്ര ഇലക്‌ട്രോണിക്‌സ്-വിവര സാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് നാളെ പ്രകാശനം ചെയ്യും. സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖറും MeitY-ലെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിക്കും.
പരിപാടി നാളെ, വൈകിട്ട് 6:00 മുതൽ തത്സമയം കാണാവുന്നതാണ്- https://www.youtube.com/DigitalIndiaofficial
ഡിജിറ്റൽ പ്രക്രിയകൾ, ആശയവിനിമയം, ഇമേജിംഗ്, ആർക്കിടെക്ചർ, എഞ്ചിനീയറിംഗ് എന്നിവയിലൂടെ ഇന്ത്യയുടെ നിർമ്മാണ, വ്യാവസായിക ഉത്പാദന രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ അഡിറ്റീവ് മാനുഫാക്ചറിംഗിന് (AM) കാരണമാകും.
(Release ID: 1800639)
Visitor Counter : 205