പ്രധാനമന്ത്രിയുടെ ഓഫീസ്
ഹിമാചൽ പ്രദേശിലെ ദാരുണമായ ഫാക്ടറി അപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
ദുരന്തത്തിനിരയായവർക്ക് സഹായധനം പ്രഖ്യാപിച്ചു
പോസ്റ്റഡ് ഓണ്‍:
22 FEB 2022 1:51PM by PIB Thiruvananthpuram
ഹിമാചൽ പ്രദേശിലെ ദാരുണമായ ഫാക്ടറി അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് സഹായധനവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"ഹിമാചൽ പ്രദേശിലെ ഉനയിൽ ഫാക്ടറിയിലുണ്ടായ അപകടം ദുഃഖകരമാണ്. ഇതിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഇതോടൊപ്പം അപകടത്തിൽ പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു : പ്രധാനമന്ത്രി "
"ഹിമാചൽ പ്രദേശിലെ ദാരുണമായ ഫാക്ടറി അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർ എഫിൽ നിന്ന് 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും: പ്രധാനമന്ത്രി"
***
-ND-
( റിലീസ് ഐ.ഡി: 1800256)
സന്ദര്‍ശക കൗണ്ടര്‍ : 145
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada