സാംസ്‌കാരിക മന്ത്രാലയം

ഒരാഴ്ച നീണ്ടുനിൽക്കുന്ന ‘വിജ്ഞാൻ സർവത്ര പൂജ്യതേ’ നാളെ ഉദ്ഘാടനം ചെയ്യും

Posted On: 21 FEB 2022 5:39PM by PIB Thiruvananthpuram

‘വിജ്ഞാൻ സർവത്ര പൂജ്യതേ’ പരിപാടിയുടെ ഭാഗമായി സാംസ്കാരിക മന്ത്രാലയം, ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ 75 വർഷത്തെ നേട്ടങ്ങൾ ചിത്രീകരിക്കുന്ന പ്രദർശനങ്ങൾ, രാജ്യത്തുടനീളമുള്ള 75 സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്നു.

2022 ഫെബ്രുവരി 22 മുതൽ 28 വരെ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നടത്തുന്ന ശാസ്ത്രാവബോധ പ്രചാരണ പരിപാടിയാണ് (SCoPE -Science Communication Popularisation Extension) ഒരാഴ്ച നീണ്ടുനിൽക്കുന്ന വിജ്ഞാൻ സർവത്ര പൂജ്യതേ. നാളെ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ സാംസ്കാരിക ടൂറിസം മന്ത്രി ശ്രീ ജി. കിഷൻ റെഡ്ഡി പരിപാടി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് സന്നിഹിതനായിരിക്കും.

സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയംസ് (NCSM) വിജ്ഞാൻ സർവത്ര പൂജ്യതേയിലെ ഒരു പ്രധാന പങ്കാളിയാണ്. വിഗ്യാൻ പ്രസാറുമായി സഹകരിച്ച് രാജ്യവ്യാപകമായി പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതിന് ഇത് സഹായിക്കും.

'ധാര - ഇന്ത്യൻ വൈജ്ഞാനിക സമ്പ്രദായത്തിന്റെ സങ്കീർത്തനം' എന്ന പേരിൽ സാംസ്കാരിക മന്ത്രാലയം ഒരു പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നുണ്ട്. മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യയിലെ ശാസ്ത്ര പുരോഗതി/നേട്ടങ്ങൾ കുറിച്ചുള്ള 75 സിനിമകൾ പ്രദർശിപ്പിക്കും.

കൂടാതെ, ഗവൺമെന്റിന്റെ വിവിധ ശാസ്ത്ര-സാങ്കേതിക സംഘടനകളുമായി ചേർന്ന്, സംസ്ഥാന തലത്തിലുള്ള ഏജൻസികളുടെ പങ്കാളിത്തത്തോടെ താഴേത്തട്ടിൽ മുതൽ വിജ്ഞാൻ സർവത്ര പൂജ്യതേ  ആഘോഷിക്കുന്നു. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 75 ഇടങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഫെസ്റ്റിവൽ ലൊക്കേഷനുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക: https://vigyanpujyate.in/locations

വിജ്ഞാൻ സർവത്രപൂജ്യതേയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക:

 

https://vigyanpujyate.in/


(Release ID: 1800095) Visitor Counter : 195