രാജ്യരക്ഷാ മന്ത്രാലയം

റോയൽ സൗദി ലാൻഡ് ഫോഴ്‌സ്സ് കമാൻഡർ, ലെഫ്റ്റനന്റ് ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽ മുതൈറിന്റെ ചരിത്രപരമായ ഇന്ത്യാ സന്ദർശനം

Posted On: 15 FEB 2022 5:21PM by PIB Thiruvananthpuram



ന്യൂ ഡൽഹി, ഫെബ്രുവരി 15, 2022  

ചരിത്രപരമായ ഒരു സന്ദർശനത്തിന്റെ ഭാഗമായി, റോയൽ സൗദി ലാൻഡ് ഫോഴ്‌സ്സിന്റെ കമാൻഡർ, ലെഫ്റ്റനന്റ് ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽ മുതൈർ 2022 ഫെബ്രുവരി 14 ന് ഇന്ത്യയിലെത്തി. റോയൽ സൗദി ലാൻഡ് ഫോഴ്‌സ്സ് കമാൻഡറിൻറ്റെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വർധിക്കുന്ന ഉഭയകക്ഷി പ്രതിരോധ സഹകരണം ഇത് അടയാളപ്പെടുത്തുന്നു.

ചരിത്ര സന്ദർശനത്തിൽ, 2020 ഡിസംബറിൽ ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം. എം. നരവാനെ സൗദി അറേബ്യ സന്ദർശിച്ചിരുന്നു. അന്നായിരുന്നു ആദ്യമായി  ഒരു ഇന്ത്യൻ കരസേനാ മേധാവി സൗദി അറേബ്യ സന്ദർശിച്ചത്.

ലെഫ്റ്റനന്റ് ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽ-മുതൈറിനെ 2022 ഫെബ്രുവരി 15 ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം. എം. നരവാനെ സ്വീകരിച്ചു. അദ്ദേഹത്തിന് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി. ഉഭയകക്ഷി ചർച്ചകൾക്കായി അദ്ദേഹം COAS നെ കാണുകയും സുരക്ഷാ വശങ്ങളെക്കുറിച്ച് COAS അദ്ദേഹത്തിനോട് വിശദീകരിക്കുകയും ചെയ്തു.

സാമ്പത്തിക അഭിവൃദ്ധി, ഭീകരതയുടെ വിപത്ത് ഇല്ലാതാക്കൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കൽ എന്നിവയിലെ പൊതുവായ താൽപ്പര്യങ്ങൾ കാരണം ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം വളർന്നുകൊണ്ടിരിക്കുകയാണ്. പ്രതിരോധ നയതന്ത്രം എന്നത് മൊത്തത്തിലുള്ള ബന്ധത്തിന്റെ പ്രധാന തത്വങ്ങളിലൊന്നായി നിലകൊള്ളുന്നു. ലെഫ്റ്റനന്റ് ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽ മുതൈർ 2022 ഫെബ്രുവരി 16 ന് സൗദി അറേബ്യയിലേക്ക് തിരിച്ചുപോകും.

 
RRTN/SKY


(Release ID: 1798548) Visitor Counter : 193