ഭൗമശാസ്ത്ര മന്ത്രാലയം

പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പ്രത്യേക ഊന്നൽ  നൽകിക്കൊണ്ട് സമുദ്ര മലിനീകരണത്തെ പ്രതിരോധിക്കാൻ കൈകോർത്ത് ഇന്ത്യയും ഓസ്ട്രേലിയയും സിംഗപ്പൂരും

Posted On: 15 FEB 2022 5:19PM by PIB Thiruvananthpuram




ന്യൂ ഡൽഹി ,ഫെബ്രുവരി 15  2022  


 സമുദ്ര മലിനീകരണത്തെ പ്രതിരോധിക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര ശില്പശാല 2022 ഫെബ്രുവരി 14,15 തീയതികളിൽ ഭാരതസർക്കാർ സംഘടിപ്പിച്ചു.  ഓസ്ട്രേലിയൻ, സിംഗപ്പൂർ ഭരണകൂടങ്ങളുമായി ചേർന്ന് വെർച്വൽ രീതിയിൽ സംഘടിപ്പിച്ച  ശില്പശാല സമുദ്രങ്ങളിലെ  പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന്  പ്രത്യേക ഊന്നൽ നൽകി  . ശാസ്ത്രജ്ഞർ, ഗവണ്മെന്റ്ഉദ്യോഗസ്ഥർ, ലോകത്തിലെ മുൻനിര വിദഗ്ധർ, നയരൂപീകരണ കർത്താക്കൾ , വ്യവസായ- അതിനൂതന- അസംഘടിത മേഖലകളിലെ പ്രതിനിധികൾ എന്നിവർ ശിൽപ്പശാലയിൽ  പങ്കെടുത്തു  

സമുദ്രങ്ങളിലെ  മാലിന്യങ്ങൾ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള ഗവേഷണ ഇടപെടലുകളും ആഗോള സമുദ്ര പ്ലാസ്റ്റിക് മലിനീകരണ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള സുസ്ഥിര പരിഹാരങ്ങളും ചർച്ച ചെയ്യാൻ  ലക്ഷ്യമിട്ടുള്ളതായിരുന്നു ശില്പശാല  


. 4 പ്രധാന സെഷനുകളാണ് ശില്പശാലയിൽ ഉണ്ടായിരുന്നത് . പൂർവേഷ്യൻ രാജ്യങ്ങളിലെ പ്രതിനിധികളുടെ മികച്ച പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ആശയവിനിമയ സെഷനുകൾ, പാനൽ ചർച്ചകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെട്ടു .

സമുദ്ര മാലിന്യങ്ങൾ സംബന്ധിയായി  തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ,   ചോദ്യങ്ങൾ,  പരിഹാരങ്ങൾ എന്നിവ പരസ്പരം ചർച്ച ചെയ്യുന്നതിനും അതിനുപകരിക്കുന്ന  അതി നൂതന സംവിധാനങ്ങൾ തിരിച്ചറിയുന്നതിനും   പൂർവ്വേഷ്യൻ രാജ്യങ്ങൾക്ക്  ശില്പശാല വഴി തുറന്നു .


 സമാന മേഖലയിലെ വിദഗ്ധരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ സുസ്ഥിര വികസനത്തിനായി, പ്ലാസ്റ്റിക് മുക്തവും ആരോഗ്യം ഉള്ളതുമായ ഒരു സമുദ്ര ശൃംഖല യാഥാർത്ഥ്യമാക്കാനുള്ള ഭാവി പങ്കാളിത്തങ്ങൾ,പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട ഗവേഷണം, ഉപയോഗം, രൂപകല്പന, നിർമാർജനം, പുനചംക്രമണം തുടങ്ങിയവക്ക് പ്രത്യേക പ്രാധാന്യം നൽകി .



(Release ID: 1798542) Visitor Counter : 217


Read this release in: English , Urdu , Hindi , Tamil , Telugu