ശാസ്ത്ര സാങ്കേതിക മന്ത്രാലയം

സ്വാമിത്വ പദ്ധതിയ്ക്ക് കീഴിൽ 6 ലക്ഷം ഗ്രാമങ്ങളുടെ മാപ്പിംഗും 100 നഗരങ്ങളുടെ 3D മാപ്പുകളും തയ്യാറാക്കും: ഡോ ജിതേന്ദ്ര സിംഗ്

Posted On: 15 FEB 2022 4:48PM by PIB Thiruvananthpuram

 

 
ന്യൂ ഡൽഹി, ഫെബ്രുവരി 15, 2022  
 
സ്വാമിത്വ പദ്ധതിക്ക് (SVAMITWA) കീഴിൽ, ഡ്രോണുകൾക്കൊപ്പം ജിയോസ്പേഷ്യൽ സാങ്കേതികവിദ്യയും ഉപയോഗിച്ച് രാജ്യത്തെ  6 ലക്ഷത്തിലധികം ഗ്രാമങ്ങളിൽ സർവേ നടത്തുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. അതേ സമയം, 100 ഇന്ത്യൻ നഗരങ്ങൾക്കായി പാൻ-ഇന്ത്യ 3D മാപ്പുകൾ തയ്യാറാക്കും. അത് വിപ്ലവകരമായ മാറ്റം ആയിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
 
ജിയോസ്‌പേഷ്യൽ സംവിധാനം, ഡ്രോൺ നയം, സ്വകാര്യവൽക്കരിച്ച ബഹിരാകാശ മേഖല എന്നിവ ഇന്ത്യയുടെ ഭാവി സാമ്പത്തിക പുരോഗതിയുടെ മുഖമുദ്രയായിരിക്കുമെന്ന് ജിയോസ്‌പേഷ്യൽ ഡാറ്റ പുറത്തിറക്കിയതിന്റെ ഒന്നാം വാർഷിക പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിച്ച മന്ത്രി പറഞ്ഞു. 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയുടെ ലക്ഷ്യം കൈവരിക്കുന്നതിന് ദേശീയ ദൗത്യ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതികളിലുടനീളം ഉയർന്നു വരുന്ന ഈ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ തന്ത്രപരമായ നീക്കത്തിന് അനുസൃതമാണിത്.
 
ജിയോസ്പേഷ്യൽ നയം ഉടൻ പ്രഖ്യാപിക്കുമെന്ന് ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു. അടിസ്ഥാന സൗകര്യം, ഉൽപ്പാദനം, ആരോഗ്യം, കൃഷി, നഗരാസൂത്രണം, ദേശീയപാതകൾ, സേവന വിതരണം  എന്നിങ്ങനെ ഒന്നിലധികം മേഖലകളിൽ പ്രഭാവം ഉളവാക്കാൻ കഴിയുന്ന രാജ്യത്തിന്റെ "ഡിജിറ്റൽ കറൻസി"യാണ് ജിയോസ്പേഷ്യൽ സാങ്കേതികവിദ്യ എന്ന് അദ്ദേഹം പറഞ്ഞു. ഈ മേഖലയുമായി ബന്ധപ്പെട്ട ഒരു വിലയിരുത്തൽ പ്രകാരം, 2020 ലെ ഇന്ത്യൻ ജിയോസ്‌പേഷ്യൽ വിപണിമൂല്യം 10,595 കോടി രൂപയുടെ കയറ്റുമതി ഉൾപ്പെടെ 23,345 കോടി രൂപയായിരുന്നു. ഇത് 2025 ഓടെ 36,300 കോടി രൂപയായി വളരാൻ സാധ്യതയുണ്ട്.


(Release ID: 1798530) Visitor Counter : 163