സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
ഡി-നോട്ടിഫൈ ചെയ്ത ഗോത്രങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിനുള്ള പദ്ധതി (SEED)
Posted On:
15 FEB 2022 2:16PM by PIB Thiruvananthpuram
ന്യൂ ഡൽഹി, ഫെബ്രുവരി 15, 2022
ഡി-നോട്ടിഫൈ ചെയ്ത ഗോത്രങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിനുള്ള പദ്ധതി (SEED)-യ്ക്ക് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ 2022 ഫെബ്രുവരി 16 ബുധനാഴ്ച ന്യൂ ഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ തുടക്കം കുറിക്കും.
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട, സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കാവസ്ഥയിൽ നിലകൊള്ളുന്ന, ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന സമുദായങ്ങളാണ് ഡി-നോട്ടിഫൈ ചെയ്ത നോമാഡിക് & സെമി നോമാഡിക് ഗോത്ര വിഭാഗങ്ങൾ (DNT)
വാർഷിക വരുമാനം രണ്ടരലക്ഷം രൂപയോ അതിൽ താഴെയോ ഉള്ള, സമാന കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികളുടെ ഗുണഫലങ്ങൾ ലഭിക്കാത്ത കുടുംബങ്ങൾക്ക് വേണ്ടിയാണ് ഈ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷം മുതൽ 2025-26 സാമ്പത്തിക വർഷം വരെയുള്ള അഞ്ചു വർഷക്കാലയളവിൽ 200 കോടി രൂപ പ്രതീക്ഷിത ചിലവിൽ നടപ്പാക്കുന്ന പദ്ധതിക്ക് താഴെ പറയുന്ന നാല് പ്രധാന ഘടകങ്ങൾ ഉണ്ടായിരിക്കും:
1) മത്സരപരീക്ഷകളിൽ പങ്കെടുക്കുവാൻ സാധിക്കുന്ന വിധത്തിൽ DNT/NT/SNT വിഭാഗത്തിൽപ്പെടുന്ന മത്സരാർത്ഥികൾക്ക് മികച്ച ഗുണമേന്മയുള്ള പരിശീലനം ലഭ്യമാക്കുക
ഇതിനു കീഴിൽ അഞ്ചു വർഷക്കാലം കൊണ്ട് ഏകദേശം 6,250 ഓളം വിദ്യാർഥികൾക്ക് സൗജന്യ പരിശീലനം ലഭ്യമാകും. 50 കോടി രൂപയാണ് ഈ കാലയളവിൽ ചിലവിടുക.
2) DNT/NT/SNT സമുദായങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്
സംസ്ഥാന ആരോഗ്യ ഏജൻസികളുമായി (SHAs) ചേർന്നുകൊണ്ട്, DNT, NT, SNT വിഭാഗങ്ങളിൽപെട്ട കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിന് ദേശീയ ആരോഗ്യ അതോറിറ്റിക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന്.
ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ പദ്ധതിയുടെ ചട്ടങ്ങൾക്ക് അനുസൃതമായി ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ആണ് ലഭ്യമാക്കുക. അഞ്ചു വർഷക്കാലം കൊണ്ട് ഏകദേശം 4,44,500 കുടുംബങ്ങൾക്കാണ് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാവുക. ഇതിനായി 5 വർഷക്കാലം കൊണ്ട് 49 കോടി രൂപയാണ് ചെലവഴിക്കുക
3) DNT/NT/SNT സാമൂഹിക സ്ഥാപനങ്ങളുടെ ചെറിയ ക്ലസ്റ്ററുകളുടെ രൂപീകരണം, ശാക്തീകരണം എന്നിവയ്ക്കായി സാമൂഹിക തലത്തിൽ ജീവനോപാധി മുന്നേറ്റങ്ങൾ യാഥാർത്ഥ്യമാക്കുക
സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയുടെ ഭാഗമായ സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യവുമായി ചേർന്നുകൊണ്ട് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യ സ്ഥാപന നിർമ്മിതിക്കായി ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഈ ഘടകത്തിന് കീഴിൽ അഞ്ചു വർഷക്കാലം കൊണ്ട് ഏകദേശം 2000 ക്ലസ്റ്ററുകൾക്കാണ് പ്രയോജനം ലഭിക്കുക. 49 കോടി രൂപയാണ് ഇതിനു കീഴിൽ അഞ്ചു വർഷക്കാലത്തേക്ക് ചെലവിടുക
4) DNT/NT/SNT സമുദായ അംഗങ്ങളുടെ ഭവനനിർമ്മാണത്തിന് സാമ്പത്തിക സഹായം
സമതലങ്ങളിൽ 1.20 ലക്ഷവും, മലയോര പ്രദേശങ്ങൾ 1.30 ലക്ഷവും രൂപയാണ് ഓരോ ഭവനത്തിനും സഹായം നൽകുക. ഈ ഘടകത്തിനു കീഴിൽ അടുത്ത അഞ്ചുവർഷം കൊണ്ട് ഏകദേശം 4,200 ഭവനങ്ങൾ നിർമ്മിക്കും. 50 കോടി രൂപയാണ് അഞ്ച് വർഷക്കാലം കൊണ്ട് മൊത്തം ഇതിനായി ചെലവിടുക.
രണ്ട് മോഡ്യൂളുകൾ ഉള്ള ഒരു പോർട്ടൽ മുഖാന്തിരം ആകും പദ്ധതി നടപ്പാക്കുക. ഒരു മൊഡ്യൂൾ അപേക്ഷന്റെ രജിസ്ട്രേഷൻ നടപടികൾക്ക് ആയിരിക്കും. രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്ന ഉടൻ അപേക്ഷകന് ഒരു യൂണിക് ഐഡി (UID) നമ്പർ ലഭിക്കുന്നതാണ്. ഇതായിരിക്കും അപേക്ഷകന്റെ സ്ഥിര രജിസ്ട്രേഷൻ നമ്പർ. രണ്ടാം മൊഡ്യൂളിൽ അപേക്ഷകന് അർഹതയുള്ള പദ്ധതിയുടെ വിവരങ്ങൾ ഉൾപ്പെടുന്നു. അപേക്ഷകന്റെ UID ലോഗിൻ ഐഡി ആയും മൊബൈൽ നമ്പർ പാസ്സ്‌വേർഡ് ആയും ഉപയോഗിക്കുന്നതാണ്. ഒരു സ്ഥിരം ഡാറ്റാബേസിന് പോർട്ടൽ രൂപം നൽകും . ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പദ്ധതി തുക നേരിട്ട് നൽകുന്നതാണ്.
RRTN/SKY
(Release ID: 1798528)
Visitor Counter : 269