വിദേശകാര്യ മന്ത്രാലയം
ഇന്ത്യയുടെ ജി20 അദ്ധ്യക്ഷപദത്തിനും ജി20 സെക്രട്ടേറിയറ്റിന്റെ രൂപീകരണത്തിനുമുള്ള തയ്യാറെടുപ്പുകൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
Posted On:
15 FEB 2022 5:27PM by PIB Thiruvananthpuram
ഇന്ത്യയുടെ വരാനിരിക്കുന്ന ജി 20 അധ്യക്ഷപദത്തെ നയിക്കുന്നതിന് ആവശ്യമായ മൊത്തത്തിലുള്ള നയ തീരുമാനങ്ങളും ക്രമീകരണങ്ങളും നടപ്പിലാക്കുന്നതിനുള്ള ജി20 സെക്രട്ടേറിയറ്റും, അതിന്റെ റിപ്പോർട്ടിംഗ് ഘടനകളും സ്ഥാപിക്കുന്നതിന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.
2022 ഡിസംബർ 1 മുതൽ 2023 നവംബർ 30 വരെ ഇന്ത്യ ജി 20 യുടെ അധ്യക്ഷസ്ഥാനം വഹിക്കും, 2023-ൽ ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയോടെ അത് അവസാനിക്കും. ആഗോള സാമ്പത്തിക ഭരണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന ഫോറമാണ് ജി 20.
കീഴ്വഴക്കമനുസരിച് ജി 20 അദ്ധ്യക്ഷപദവിയോടനുബന്ധിച് ഉള്ളടക്കം, സാങ്കേതികവിദ്യ , മാധ്യമങ്ങൾ, സുരക്ഷ, ലോജിസ്റ്റിക്കൽ വശങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ജി 20 സെക്രട്ടേറിയറ്റ് രൂപീകരിക്കണം. വിദേശകാര്യ മന്ത്രാലയം, ധനമന്ത്രാലയം, മറ്റ് ബന്ധപ്പെട്ട മന്ത്രാലയങ്ങൾ / വകുപ്പുകൾ എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും , ഡൊമെയ്ൻ വിജ്ഞാന വിദഗ്ധരും ഇത് നിയന്ത്രിക്കും. 2024 ഫെബ്രുവരി വരെ സെക്രട്ടേറിയറ്റ് പ്രവർത്തിക്കും.
ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിന് മൊത്തത്തിലുള്ള മാർഗനിർദേശം നൽകുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ധനമന്ത്രി, ആഭ്യന്തരമന്ത്രി, വിദേശകാര്യ മന്ത്രി, ജി20 ഷെർപ്പ (വാണിജ്യ, വ്യവസായം, ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണ മന്ത്രിമാർ) എന്നിവരടങ്ങുന്ന ഒരു അപെക്‌സ് കമ്മിറ്റിയായിരിക്കും സെക്രട്ടേറിയറ്റിനെ നയിക്കുക . കൂടാതെ, ജി 20 സമ്മേളനവുമായി ബന്ധപ്പെട്ട എല്ലാ തയ്യാറെടുപ്പുകളുടെയും മേൽനോട്ടം വഹിക്കുന്നതിനും അപെക്സ് കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യുന്നതിനുമായി ഒരു ഏകോപന സമിതിയും രൂപീകരിക്കും. ആഗോള വിഷയങ്ങളിൽ ബഹുമുഖ വേദികളിലെ ഇന്ത്യയുടെ നേതൃത്വത്തിന് അറിവും വൈദഗ്ധ്യവും ഉൾപ്പെടെയുള്ള ദീർഘകാല ശേഷി വർദ്ധിപ്പിക്കാൻ ജി20 സെക്രട്ടേറിയറ്റ് പ്രാപ്തമാക്കും.
-ND-
(Release ID: 1798521)
Visitor Counter : 169