സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയിലെ മ്യൂസിയങ്ങളുടെ പുനരാവിഷ്കാരം ' എന്ന വിഷയത്തെക്കുറിച്ചുള്ള ആദ്യ ആഗോള ഉച്ചകോടി ശ്രീ ജി. കിഷൻ റെഡ്ഡി നാളെ ഉദ്ഘാടനം ചെയ്യും.

Posted On: 14 FEB 2022 12:19PM by PIB Thiruvananthpuram



ന്യൂ ഡൽഹി, ഫെബ്രുവരി 14, 2022

 'ഇന്ത്യയിലെ മ്യൂസിയങ്ങളുടെ പുനരാവിഷ്‌കാരം ' എന്ന വിഷയത്തിൽ ഹൈദരാബാദിൽ, 2022 ഫെബ്രുവരി 15-16 തീയതികളിൽ ഇതാദ്യമായി 2 ദിവസത്തെ ആഗോള ഉച്ചകോടി  കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്നു.  ഉച്ചകോടി കേന്ദ്ര സാംസ്‌കാരിക ടൂറിസം മന്ത്രി  ശ്രീ ജി. കിഷൻ റെഡ്ഡി ഉദ്ഘാടനം ചെയ്യും.രണ്ട് ദിവസങ്ങളിലായി ഓൺലൈനായി നടക്കുന്ന,പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്ന പരിപാടിയിൽ ഇന്ത്യ, ഓസ്‌ട്രേലിയ, ഫ്രാൻസ്, ഇറ്റലി, സിംഗപ്പൂർ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തല്പര കക്ഷികൾ  ഭാഗമാകും.   ഏകദേശം 2,300 പേർ ഇതിനകം പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആസാദി കാ അമൃത് മഹോത്സവിന്റെ  ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

 മ്യൂസിയം വികസന, പരിപാലന മേഖലയിലെ മികച്ച സമ്പ്രദായങ്ങളും തന്ത്രങ്ങളും ചർച്ച ചെയ്യുന്നതിനായി ആഗോള ഉച്ചകോടിയിൽ, ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ഈ  രംഗത്തെ പ്രമുഖർ,  വിദഗ്ധർ,  എന്നിവർ ഒരുമിച്ച് ചേരും . 25-ലധികം മ്യൂസിയോളജിസ്റ്റുകളും മ്യൂസിയം പ്രൊഫഷണലുകളും, മ്യൂസിയങ്ങളുടെ പുനർരൂപകൽപ്പന മുൻഗണനകളും സമ്പ്രദായങ്ങളും പരിശോധിക്കും.  ഈ   ഉച്ചകോടിയിലൂടെ പുതിയ മ്യൂസിയങ്ങൾ വികസിപ്പിക്കുന്നതിനും, ഒരു നവീകരണ ചട്ടക്കൂട് പരിപോഷിപ്പിക്കുന്നതിനും, ഇന്ത്യയിൽ നിലവിലുള്ള മ്യൂസിയങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ഒരു രൂപരേഖ സൃഷ്ടിക്കുന്നത്  ലക്ഷ്യമിടുന്നു.

ഇന്ത്യയിലെ 1000-ത്തിലധികം മ്യൂസിയങ്ങൾ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും മാത്രമല്ല, ഭാവി തലമുറകളെ ബോധവൽക്കരിക്കാനും സഹായകമാണെന്ന് ഉച്ചകോടിയെക്കുറിച്ച് സംസാരിച്ച ശ്രീ ജി.കിഷൻ റെഡ്ഡി പറഞ്ഞു.

ഓൺലൈൻ ഉച്ചകോടിയിൽ, വാസ്തുവിദ്യയും പ്രവർത്തനപരമായ ആവശ്യങ്ങളും;  പരിപാലനം ;  ശേഖരങ്ങൾ (ക്യൂറേഷൻ & കൺസർവേഷൻ രീതികൾ ഉൾപ്പെടെ);   വിദ്യാഭ്യാസവും പ്രേക്ഷക ഇടപഴകലും എന്നീ നാല് വിശാലമായ ആശയങ്ങൾ ഉൾക്കൊള്ളുന്നു .

പങ്കെടുക്കുന്നതിന് ഇവിടെ സൈൻ അപ്പ് ചെയ്യുക:   https://www.reimaginingmuseumsinindia.com/

 
IE/SKY
 

(Release ID: 1798271) Visitor Counter : 310