നിതി ആയോഗ്‌
azadi ka amrit mahotsav

അടൽ ഇന്നൊവേഷൻ മിഷൻ, നിതി ആയോഗ്, യുഎൻഡിപി ഇന്ത്യ എന്നിവ സംയുക്തമായി കമ്മ്യൂണിറ്റി ഇന്നൊവേറ്റർ ഫെല്ലോഷിപ്പ് ആരംഭിച്ചു

Posted On: 11 FEB 2022 3:51PM by PIB Thiruvananthpuram
 
 


ന്യൂ ഡൽഹി, ഫെബ്രുവരി 11, 2022

അടൽ ഇന്നൊവേഷൻ മിഷൻ (എഐഎം), നിതി ആയോഗ് എന്നിവ യുഎൻഡിപി ഇന്ത്യയുമായി സഹകരിച്ച് ഇന്ന് "ശാസ്ത്രത്തിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അന്താരാഷ്ട്ര ദിന" ത്തിന്റെ ഭാഗമായി കമ്മ്യൂണിറ്റി ഇന്നൊവേറ്റർ ഫെലോഷിപ്പ് (സിഐഎഫ്) ആരംഭിച്ചു.

സുസ്ഥിര വികസന ലക്ഷ്യം (എസ്ഡിജി) അടിസ്ഥാനമാക്കി സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യുവാക്കൾക്ക് അവരുടെ സാമൂഹിക സംരംഭം സ്ഥാപിക്കാനുള്ള അവസരം ഫെലോഷിപ്പ് നൽകും.

ഇത് ഒരു വർഷം നീണ്ടുനിൽക്കുന്ന ഫെലോഷിപ്പ് പദ്ധതിയാണ്. ഈ കാലയളവിൽ ഫെലോഷിപ്പ് ലഭിച്ച ഓരോ വ്യക്തിയും AIM-ന്റെ അടൽ കമ്മ്യൂണിറ്റി ഇന്നൊവേഷൻ സെന്ററുകളിലൊന്നിൽ (ACICs) പ്രവർത്തിക്കുന്നതിന് അവസരം ലഭിക്കും. കൂടാതെ അവരുടെ ആശയം വികസിപ്പിക്കുമ്പോൾ, സുസ്ഥിര വികസന ലക്ഷ്യ അവബോധവും, സംരംഭകത്വ കഴിവുകളും, ജീവിത നൈപുണ്യവും ലഭ്യമാക്കുകയും ചെയ്യും. ACIC-കൾ അനുയോജ്യമായ പ്രവർത്തന സൗകര്യങ്ങളും ഇന്നോവേറ്റർക്ക് ചലനാത്മക ബിസിനസ്സ് ശൃംഖലയും നൽകും.

 

ആശയത്തിൽ നിന്ന് വ്യവസായത്തിലേക്കുള്ള ഇന്നോവേറ്ററിന്റെ യാത്രയെ എ സി ഐ സി കേന്ദ്രങ്ങൾ വഴി ഈ ഫെലോഷിപ് സഹായിക്കും.
 
എ സി ഐ സി ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തന ലഘുഗ്രന്ഥവും AIM പുറത്തിറക്കി. സ്റ്റാർട്ടപ്പ്, നൂതന ആശയ ആവാസവ്യവസ്ഥ എന്നിവ വികസിപ്പിക്കുന്നതിനായയാണ് ACIC-കൾ സ്ഥാപിച്ചിട്ടുള്ളത്. നിലവിൽ, രാജ്യത്ത് 9 സംസ്ഥാനങ്ങളിലായി 12 എസിഐസി-കൾ ഉണ്ട്. രാജ്യത്ത് അത്തരം 50 കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കുകയാണ് ലക്ഷ്യം.
 
RRTN/SKY


(Release ID: 1797702) Visitor Counter : 52