റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ ദേശീയ റെയിൽ പദ്ധതി - 2030

Posted On: 11 FEB 2022 2:45PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി, ഫെബ്രുവരി 11, 2022

ഇന്ത്യൻ റെയിൽവേ ഒരു ദേശീയ റെയിൽ പദ്ധതി (എൻആർപി-2030) തയ്യാറാക്കിയിട്ടുണ്ട്. 2030 ഓടെ 'ഭാവി സജ്ജമായ' ഒരു റെയിൽവേ സംവിധാനം തയ്യാറാക്കുകയാണ് ലക്ഷ്യം. ആവശ്യകതയ്ക്ക് മുമ്പായി ശേഷി സൃഷ്ടിക്കുക എന്നത് വഴി 2050 വരെയുള്ള ഭാവി വളർച്ചയ്ക്ക് സജ്ജമാകുകയാണ് ലക്ഷ്യമിടുന്നത്.

റെയിൽവേയെ കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവും ആധുനികവുമാക്കി നവീകരിക്കാനാണ് എൻആർപി ലക്ഷ്യമിടുന്നത്. യാത്രയ്ക്ക് ആയാലും ചരക്ക് വിഭാഗത്തിൽ ആയാലും സാധാരണക്കാർക്ക് ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ഗതാഗത മാർഗ്ഗമായി റെയിൽവേയെ മാറ്റുകയാണ് ലക്ഷ്യം. എൻആർപിയുടെ പ്രധാന സവിശേഷതകൾ ഇനിപ്പറയുന്നു:

• ചരക്കുഗതാഗതത്തിൽ റെയിൽവേയുടെ മോഡൽ (modal) വിഹിതം 45% ആയി വർധിപ്പിക്കുന്നതിന് പ്രവർത്തന ശേഷിയും വാണിജ്യ നയ സംരംഭങ്ങളും അടിസ്ഥാനമാക്കിയുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുക.

• ചരക്ക് തീവണ്ടികളുടെ ശരാശരി വേഗത മണിക്കൂറിൽ 50 കിലോമീറ്ററായി വർധിപ്പിച്ച് ചരക്ക് ഗതാഗത സമയം ഗണ്യമായി കുറയ്ക്കുക

• 100% വൈദ്യുതീകരണം, തിരക്കേറിയ റൂട്ടുകളുടെ മൾട്ടി-ട്രാക്കിംഗ്, ഗോൾഡൻ ക്വാഡ്രിലാറ്ററൽ-ഗോൾഡൻ ഡയഗണൽ (GQ/GD) റൂട്ടുകളിൽ വേഗത മണിക്കൂറിൽ 130 കിലോമീറ്ററായി ഉയർത്തൽ, ഇത്തരം എല്ലാ റൂട്ടുകളിലെയും ലെവൽ ക്രോസിംഗ് ഒഴിവാക്കുക എന്നിങ്ങനെയുള്ള ചില നിർണായക പദ്ധതികൾ 2024-ഓടെ പ്രാവർത്തികമാക്കുന്നതിന് 'വിഷൻ 2024' ആരംഭിച്ചു.  

• പുതിയ പ്രത്യേക ചരക്ക് ഇടനാഴികൾ കണ്ടെത്തുക .

• പുതിയ അതിവേഗ റെയിൽ ഇടനാഴികൾ കണ്ടെത്തുക

• യാത്ര ഗതാഗതത്തിനായുള്ള റോളിങ്ങ് സ്റ്റോക്കിന്റെയും ചരക്ക് ഗതാഗതത്തിനുള്ള വാഗണുകളുടെയും ആവശ്യകത വിലയിരുത്തുക.

• 100% വൈദ്യുതീകരണം (ഹരിത ഊർജ്ജം), ചരക്ക് വിഹിതം വർദ്ധിപ്പിക്കുക എന്നീ ഇരട്ട ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് ലോക്കോമോട്ടീവിന്റെ ആവശ്യകത വിലയിരുത്തുക.

• ആനുകാലിക വിഹിതം ഉൾപ്പെടെ മൊത്തം ആവശ്യമായ മൂലധന നിക്ഷേപം വിലയിരുത്തുക.

• സ്വകാര്യ മേഖലയുടെ സുസ്ഥിരമായ ഇടപെടൽ

ഇന്ന് രാജ്യ സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവാണ് ഈ വിവരം അറിയിച്ചത്.

(Release ID: 1797616) Visitor Counter : 189