പരിസ്ഥിതി, വനം മന്ത്രാലയം
കടൽ തീരങ്ങളിലെ ശുചിത്വ യജ്ഞം
Posted On:
10 FEB 2022 1:30PM by PIB Thiruvananthpuram
കേരളം ഉൾപ്പെടെ 10 തീരദേശ സംസ്ഥാനങ്ങളിലെ/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 50 കടൽത്തീരങ്ങളിൽ 2019 നവംബർ 11 മുതൽ 17 വരെ ‘സ്വച്ഛ്-നിർമൽ തട്ട് അഭിയാൻ’ എന്ന പേരിൽ കടൽത്തീര ശുചിത്വ - അവബോധന യജ്ഞം, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സംഘടിപ്പിച്ചു.
2021 ഒക്ടോബറിൽ 75-ാമത് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഐകോണിക് വാരത്തിൽ കാപ്പാട് (കേരളം) ഉൾപ്പെടെയുള്ള ബ്ലൂ ഫ്ലാഗ് ബീച്ചുകളിൽ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചു.
വിദ്യാർഥികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സിവിൽ സൊസൈറ്റി സംഘടനകൾ തുടങ്ങിയവർ സ്വമേധയാ ഈ യജ്ഞത്തിൽ പങ്കാളികളായി. ബോധവത്കരണ യജ്ഞവും ക്വിസ് മത്സരങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ഈ മന്ത്രാലയം ആരംഭിച്ച ബീച്ച് എൻവൈറൺമെന്റ് & ഈസ്‌തെറ്റിക് മാനേജ്‌മെന്റ് സർവീസ് (BEAMS) പരിപാടിക്ക് കീഴിൽ, മലിനീകരണം കുറയ്ക്കൽ, കടൽത്തീര സൗന്ദര്യവൽക്കരണം, ബോധവൽക്കരണ പരിപാടി, നിരീക്ഷണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. 6 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും സ്ഥിതി ചെയ്യുന്ന 10 കടൽത്തീരങ്ങളെ സുസ്ഥിര അടിസ്ഥാന സൗകര്യങ്ങളുള്ള മികച്ച അന്താരാഷ്ട്ര ബീച്ചുകൾക്ക് തുല്യമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ ബീച്ചുകൾക്ക് 2021-22 സാമ്പത്തിക വർഷത്തിൽ അന്താരാഷ്ട്ര അംഗീകാരമുള്ള ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. ഈ ബ്ലൂ ഫ്ലാഗ് ബീച്ചുകളിൽ, വ്യത്യസ്ത ആശയങ്ങളിൽ അഞ്ച് പരിസ്ഥിതി ബോധവൽക്കരണ വാർഷിക പരിപാടികൾ സംഘടിപ്പിക്കുന്നു: (i) സമുദ്ര മലിനീകരണ നിർമാർജനത്തിന്റെ പ്രാധാന്യം (ii) കടൽത്തീര ആവാസവ്യവസ്ഥയുടെ സംരക്ഷണം (iii) തീരദേശ ജൈവവൈവിധ്യവും അതിന്റെ പരസ്പരാശ്രിതത്വവും (iv) ബ്ലൂ ഫ്ലാഗും-സുസ്ഥിര വികസന ലക്ഷ്യങ്ങൾ (v) കടൽത്തീരസുരക്ഷാ നടപടികൾ.
ഇന്ന് രാജ് യസഭയിൽ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി ശ്രീ അശ്വിനി കുമാർ ചൗബെയാണ് ഈ വിവരം അറിയിച്ചത്.
***
(Release ID: 1797217)
Visitor Counter : 164