ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
ഗവണ്മെന്റ്- e-മാർക്കറ്റ്പ്ലേസ് (GeM) ൽ രജിസ്റ്റർ ചെയ്തത് 1,77,825 കരകൗശല വിദഗ്ധരും നെയ്ത്തുകാരും
Posted On:
09 FEB 2022 4:22PM by PIB Thiruvananthpuram
വിവിധ ഗവൺമെന്റ് വകുപ്പുകൾ, സംഘടനകൾ എന്നിവർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ നേരിട്ട് വിപണനം ചെയ്യുന്നതിനായി 1,77,825 കരകൗശല വിദഗ്ധരും നെയ്ത്തുകാരുമാണ് ഇതുവരെ ഗവണ്മെന്റ്-e-മാർക്കറ്റ്പ്ലേസ് (GeM) ൽ രജിസ്റ്റർ ചെയ്തത്.
2020 ജൂലൈ മുതൽ ഇതുവരെ, GeM പോർട്ടലിൽ വിപണനം ചെയ്യപ്പെട്ട കരകൗശല വിദഗ്ധരുടെയും നെയ്ത്തുകാരുടെയും ഉത്പന്നങ്ങളുടെ ആകെ മൂല്യം 118.30 കോടി രൂപയാണ്. കേരളത്തിൽ, 8,889 നെയ്ത്തുകാരും കരകൗശല വിദഗ്ധരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീമതി ദർശന ജർദോഷ് ലോക് സഭയിൽ ഇന്ന് രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
(Release ID: 1796890)
Visitor Counter : 110