സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

എംഎസ്എംഇ മേഖലയ്ക്കുള്ള സഹായം

Posted On: 07 FEB 2022 3:53PM by PIB Thiruvananthpuram

സമാധാൻ (SAMADHAN) പോർട്ടലിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം (03.02.2022 വരെയുള്ള കണക്കനുസരിച്ച്), 01.04.2020 മുതൽ സൂക്ഷ്മ-ചെറുകിട മേഖലകളിലേക്കുള്ള മൊത്തം കുടിശ്ശിക 11,741.21 കോടി രൂപയാണ്.

സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്ക് (എംഎസ്ഇ) പണം നൽകുന്നതിലെ കാലതാമസം വരുന്ന കേസുകൾ കൈകാര്യം ചെയ്യുന്നത് മൈക്രോ & സ്മോൾ എന്റർപ്രൈസസ് ഫെസിലിറ്റേഷൻ കൗൺസിലുകൾ (എംഎസ്ഇഎഫ്സി) ആണ്.

ഉൽപ്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നവരിൽ നിന്ന് സൂക്ഷ്മ, ചെറുകിട സംരംഭകർക്കുള്ള കുടിശ്ശിക ‘സമധാൻ’ വെബ് പോർട്ടൽ വഴി അറിയാനാകും. സമാധാൻ പോർട്ടലിനുള്ളിലെ ഒരു പ്രത്യേക ഉപ പോർട്ടൽ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് കേന്ദ്ര ഗവൺമെന്റ് മന്ത്രാലയങ്ങൾ/വകുപ്പുകൾ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ നൽകാനുള്ള കുടിശ്ശികകളും/പ്രതിമാസം നൽകേണ്ട തുകയും നിരീക്ഷിക്കുന്നു. സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയിൽ നിന്നും എംഎസ്‌ഇ-കൾക്കുള്ള പ്രതിഫലത്തിൽ കാലതാമസം വരുന്ന പ്രശ്‌നങ്ങൾ കാലാകാലങ്ങളിൽ കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക മന്ത്രാലയം ഏറ്റെടുക്കുന്നു.

സമ്പദ്‌ വ്യവസ്ഥയെ, പ്രത്യേകിച്ച് എംഎസ്എംഇ മേഖലയെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ് ആത്മ നിർഭർ ഭാരതിന് കീഴിൽ നിരവധി നടപടികൾ പ്രഖ്യാപിച്ചു. ഇതിൽ

(i) പ്രതിസന്ധി നേരിടുന്ന എംഎസ്എംഇകൾക്ക് 20,000 കോടി രൂപയുടെ സബോർഡിനേറ്റ് ഡെറ്റ്
 
(ii) എം എസ് എം ഇ ഫണ്ട് ഓഫ് ഫണ്ടസ് (SRI ഫണ്ട്) വഴി 50,000 കോടിയുടെ ഇക്വിറ്റി ഇൻഫ്യൂഷൻ

(iii) എംഎസ്എംഇകൾ ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്കായി 3 ലക്ഷം കോടി രൂപയുടെ അടിയന്തര വായ്പാ ലൈൻ ഗ്യാരണ്ടി പദ്ധതി (ഇസിഎൽജിഎസ്) (പിന്നീട് ഇത് 5 ലക്ഷം കോടി രൂപയായി ഉയർത്തി)

(iv) എം എസ് എം ഇ-യുടെ പുതിയ നിർവ്വചനം

(v) 200 കോടി രൂപ വരെയുള്ള ഗവൺമെന്റ് സമാഹരണത്തിന് ആഗോള ടെൻഡറുകൾ ഒഴിവാക്കൽ എന്നിവ ഉൾപ്പെടുന്നു.

എം എസ് എം ഇ  മന്ത്രാലയം സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്കായി വായ്പ ഗ്യാരന്റി പദ്ധതി നടപ്പിലാക്കുന്നു, ഇതിന് കീഴിൽ നിർമ്മാണത്തിലോ സേവന പ്രവർത്തനത്തിലോ ഏർപ്പെട്ടിരിക്കുന്ന പുതിയതും നിലവിലുള്ളതുമായ, സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്ക് ബാങ്കുകളിൽ നിന്നും മറ്റ് അംഗീകൃത വായ്പ  സ്ഥാപനങ്ങളിൽ നിന്നും 200 ലക്ഷം രൂപ വരെ ഈടില്ലാത്ത വായ്പ ലഭിക്കും.  

ഇന്ന് രാജ്യ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി ശ്രീ നാരായൺ റാണെയാണ് ഇക്കാര്യം അറിയിച്ചത്.

 

***



(Release ID: 1796226) Visitor Counter : 109