യുവജനകാര്യ, കായിക മന്ത്രാലയം
രാഷ്ട്രീയ യുവ സശക്തികരൺ കാര്യക്രം പദ്ധതി
Posted On:
04 FEB 2022 4:08PM by PIB Thiruvananthpuram
യുവാക്കളുടെ വ്യക്തിത്വവും നേതൃഗുണവും വികസിപ്പിക്കുന്നതിനും അവരെ രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതും ലക്ഷ്യമിട്ട്, 15-ാമത് ധനകാര്യ കമ്മീഷൻ കാലാവധിയിൽ (2021-2022 മുതൽ 2025-2026) "രാഷ്ട്രീയ യുവ സശക്തികരൺ കാര്യക്രം" (RYSK) എന്ന പദ്ധതി 2,710.65 കോടി രൂപ ചെലവിൽ തുടരാൻ ഗവണ്മെന്റ് തീരുമാനിച്ചു.
പദ്ധതി തുടരാൻ അനുമതി നൽകിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂർ നന്ദി അറിയിച്ചു.
ആർ വൈ എസ് കെ പദ്ധതി, ഏഴ് ഉപപദ്ധതികളിലൂടെ നടപ്പിലാക്കുന്നു:
(i) നെഹ്‌റു യുവ കേന്ദ്ര സംഘടൻ (NYKS)
(ii) നാഷണൽ യൂത്ത് കോർ (NYC)
(iii) യുവജനങ്ങൾക്കും കൗമാരക്കാർക്കും വേണ്ടിയുള്ള ദേശീയ പരിപാടി (NPYAD)
(iv) അന്താരാഷ്ട്ര സഹകരണം
(v) യൂത്ത് ഹോസ്റ്റലുകൾ (YH)
(vi) സ്കൗട്ടിംഗ് & ഗൈഡിംഗ് ഓർഗനൈസേഷനുകൾക്കുള്ള സഹായം
(vii) നാഷണൽ യംഗ് ലീഡേഴ്‌സ് പ്രോഗ്രാം (NYLP).
ആർ വൈ എസ് കെ-യുടെ എൻ വൈ കെ എസ് ഉപപദ്ധതിയ്ക്ക് കീഴിൽ, രാജ്യത്തുടനീളമുള്ള 623 ജില്ലകളിലായി നിലവിൽ 2.57 ലക്ഷം യൂത്ത് ക്ലബ്ബുകളിൽ ഏകദേശം 50.34 ലക്ഷം യുവ സന്നദ്ധപ്രവർത്തകർ അംഗങ്ങളായുണ്ട്.
***
(Release ID: 1795523)