റെയില്‍വേ മന്ത്രാലയം
റിസർവ് ചെയ്‌തതും, അല്ലാത്തതുമായ ടിക്കറ്റുകൾ ലഭിക്കുന്നതിന് യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ റെയിൽവേ സ്വീകരിച്ച നടപടികൾ
Posted On:
04 FEB 2022 2:23PM by PIB Thiruvananthpuram
യാത്രക്കാർക്ക് റിസർവ് ചെയ്‌തതും അല്ലാത്തതുമായ ടിക്കറ്റുകൾ ലഭിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്:
റിസർവ് ചെയ്ത ടിക്കറ്റുകൾ:
i. ഏകദേശം 3962 സ്ഥലങ്ങളിൽ കംപ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) കൗണ്ടറുകൾ.
ii. IRCTC യുടെ വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും റിസർവ് ചെയ്ത ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം.
iii. ഏകദേശം 375 പോസ്റ്റ് ഓഫീസുകളിൽ കമ്പ്യൂട്ടർവത്കൃത PRS കൗണ്ടറുകൾ.
iv. IRCTC യുടെ ഇ-ടിക്കറ്റിംഗ് ഏജന്റുമാർ, യാത്രി ടിക്കറ്റ് സുവിധ കേന്ദ്രം തുടങ്ങിയ അംഗീകൃത ഇ- ടിക്കറ്റിംഗ് ഏജന്റുമാർ മുഖേന സാധാരണ ടിക്കറ്റുകളും, ഇ-ടിക്കറ്റുകളും ബുക്ക് ചെയ്യാനുള്ള സൗകര്യം.
റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ:
v. ഇന്ത്യൻ റെയിൽവേയുടെ വിവിധ സ്റ്റേഷനുകളിൽ ഏകദേശം 9983 അൺ റിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം (UTS) കൗണ്ടറുകൾ.
vi. 2737 ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ (ATVMS)/ ക്യാഷ്-കോയിൻ & സ്മാർട്ട് കാർഡ് ഓപ്പറേറ്റഡ് (വെർസറ്റൈൽ) ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ (CoTVMs)
vii. UTSonMobile ആപ്പ് വഴി റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം.
viii. ജൻസാധാരൺ ടിക്കറ്റ് ബുക്കിംഗ് സേവക്സ് (JTBS), യാത്രി ടിക്കറ്റ് സുവിധ കേന്ദ്ര (YTSK), സ്റ്റേഷൻ ടിക്കറ്റ് ബുക്കിംഗ് ഏജന്റ്സ് (STBA) തുടങ്ങി വിവിധ അംഗീകൃത ഏജന്റുമാർ വഴി റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം.
ഇന്ന് രാജ്യ സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
***
(Release ID: 1795519)
Visitor Counter : 164