റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

ഹരിത ദേശീയപാത നയത്തിന് കീഴിലുള്ള പദ്ധതികളുടെ വിവരങ്ങൾ 

Posted On: 02 FEB 2022 3:42PM by PIB Thiruvananthpuram

 

 

ന്യൂ ഡൽഹി, ഫെബ്രുവരി 02, 2022

 

ഇടനാഴികളുടെ ഹരിതവൽക്കരണം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള 2015 ലെ ഹരിത ദേശീയപാത (തൈനടീൽ, മാറ്റിവയ്ക്കൽ, സൗന്ദര്യവൽക്കരണം, പാലനം) നയം രാജ്യത്തെ എല്ലാ ദേശീയപാതകളെയും ഉൾക്കൊള്ളുന്നതാണ്.

 

നയത്തിന് കീഴിൽ, 2021 ഡിസംബർ വരെ 51,178 കിലോമീറ്റർ ദൂരം വരുന്ന 869 ദേശീയപാത പദ്ധതികളിലായി 244.68 ലക്ഷം തൈകളാണ് നട്ടത്. നടീലിന്റെ സംസ്ഥാനം തിരിച്ചുള്ള വിവരങ്ങൾ താഴെ കൊടുക്കുന്നു.

കേരളത്തിൽ 559.544 കിലോമീറ്റർ ദൂരം വരുന്ന 17 പദ്ധതികളിലായി 0.68 ലക്ഷം തൈകളാണ് നട്ടത്.

ഉപരിതല ഗതാഗത-ദേശീയപാത മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ശ്രീ നിധിൻ ഗഡ്ഗരി രാജ്യ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചതാണ് ഇക്കാര്യം.

 

 

 

നടീലിന്റെ സംസ്ഥാനം അടിസ്ഥാനമാക്കിയുള്ള കണക്കുകൾ:

 

 ക്രമനമ്പർ

സംസ്ഥാനം

പദ്ധതികളുടെ ആകെ എണ്ണം

പദ്ധതികളുടെ ആകെ ദൂരം (കിലോമീറ്ററിൽ)

 

 നട്ട ചെടികളുടെ എണ്ണം (ലക്ഷത്തിൽ)

1.   

Karnataka

47

3282.464

14.55

2.   

Madhya Pradesh

59

4196.784

14.80

3.   

Odisha

26

1765.837

9.13

4.   

Haryana

35

2290.25

16.07

5.   

Punjab

26

1114.945

8.41

6.   

Tamilnadu

66

3767.103

14.27

7.   

Uttarakhand

13

551.245

3.01

8.   

Delhi

54

1479.79

13.30

9.   

Gujarat

59

3991.517

16.94

10.   

Assam

22

683.98

4.05

11.   

Telangana

26

1779.816

12.88

12.   

Rajasthan

84

6232.436

19.65

13.   

Jammu &

Kashmir

            16

567.64

2.43

14.   

West Bengal

26

1565.47

10.03

15.   

Maharashtra

98

5086.924

21.70

16.   

Bihar

44

2876.58

13.17

17.   

Chhattisgarh

14

752.674

5.47

18.   

Jharkhand

19

818.01

5.12

19.   

Himachal Pradesh

8

260.24

0.86

20.   

Kerala

17

559.544

0.68

21.   

Uttar Pradesh

71

5093.801

24.69

22.   

Andhra Pradesh

39

2461.254

13.48

  

Total

869

51178.304

244.68

 



(Release ID: 1794719) Visitor Counter : 99