ഘന വ്യവസായ മന്ത്രാലയം

ഇന്ത്യൻ ക്യാപിറ്റൽ ഗുഡ്‌സ് മേഖലയുടെ മത്സരശേഷി വർധിപ്പിക്കുന്നതിനുള്ള രണ്ടാം ഘട്ട പദ്ധതി സർക്കാർ വിജ്ഞാപനം ചെയ്തു

Posted On: 28 JAN 2022 12:45PM by PIB Thiruvananthpuram
 
 
ന്യൂ ഡൽഹി: ജനുവരി 28, 2022 


 

ഇന്ത്യൻ ക്യാപിറ്റൽ ഗുഡ്‌സ് (മൂലധന വസ്തുക്കൾ) മേഖലയുടെ മത്സരശേഷി വർധിപ്പിക്കുന്നതിനുള്ള രണ്ടാം ഘട്ട പദ്ധതി ഘനവ്യവസായ മന്ത്രാലയം (MHI) വിജ്ഞാപനം ചെയ്തു. 1,207 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിക്ക് 975 കോടി രൂപയുടെ ബജറ്റ് വിഹിതവും, 232 കോടി രൂപ വ്യവസായിക സംഭാവനയും ഉണ്ട്. 2022 ജനുവരി 25-നാണ് പദ്ധതി വിജ്ഞാപനം ചെയ്തത്. പൊതു സാങ്കേതിക വിദ്യയുടെയും സേവന മേഖലയിലെ അടിസ്ഥാന സൗകര്യത്തിന്റെയും വികസനത്തിന് സഹായം നൽകുന്നതിനാണ് പദ്ധതി ലക്യമിടുന്നത്.

ഉത്പാദന മേഖലയ്ക്ക് കുറഞ്ഞത് 25% സംഭാവന നൽകാനാകും വിധം ആഗോളനിവലവാരമുള്ള മത്സരാധിഷ്ഠിത ക്യാപിറ്റൽ ഗുഡ്‌സ് മേഖല സൃഷ്ടിക്കുക എന്നതാണ് രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം.

പദ്ധതിയ്ക്ക് ആറ് ഭാഗങ്ങളുണ്ട് :

(i) നൂതന സാങ്കേതിക പോർട്ടലുകളിലൂടെ സാങ്കേതികവിദ്യകൾ തിരിച്ചറിയുക;

(ii) നാല് പുതിയ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും നിലവിലുള്ള മികവിന്റെ കേന്ദ്രങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക;

(iii) ക്യാപിറ്റൽ ഗുഡ്‌സ് മേഖലയിലെ നൈപുണ്യ വികസനം

(iv) നാല് കോമൺ എഞ്ചിനീയറിംഗ് ഫെസിലിറ്റി സെന്ററുകൾ (CEFCs) സ്ഥാപിക്കുകയും നിലവിലുള്ള CEFC-കൾ മെച്ചപ്പെടുത്തുകയും ചെയ്യുക;

(v) ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക;

(vi) സാങ്കേതിക വികസനത്തിനായി പത്ത് ഇൻഡസ്ട്രി ആക്സിലറേറ്ററുകൾ സ്ഥാപിക്കുക
 
പദ്ധതിയുടെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും അപേക്ഷാ ഫോമുകളും ഇനിപ്പറയുന്ന ലിങ്കിൽ ലഭ്യമാണ്: https://heavyindustries.gov.in/writereaddata/UploadFile/Notification%20for%20Capital%20Goods%20%20Phase%20II%20.pdf



(Release ID: 1793284) Visitor Counter : 172