ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 163.58കോടി കവിഞ്ഞു


കഴിഞ്ഞ 24 മണിക്കൂറിനിടെ 59 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകി


രോഗമുക്തി നിരക്ക് നിലവില്‍ 93.23%


കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,85,914 പേര്‍ക്ക്


രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 22,23,018


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 17.33%

Posted On: 26 JAN 2022 9:28AM by PIB Thiruvananthpuram

കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 59ലക്ഷത്തിലധികം (59,50,731) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 163.58കോടി (1,63,58,44,536)  പിന്നിട്ടു. 1,78,01,420 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,93,701
രണ്ടാം ഡോസ്  98,33,992
കരുതൽ ഡോസ് 29,47,370

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,83,92,355
രണ്ടാം ഡോസ് 1,71,66,809
കരുതൽ ഡോസ് 30,29,190

15-18പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 4,35,09,633

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 53,66,36,102
രണ്ടാം ഡോസ് 39,37,50,214

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 19,95,01,746
രണ്ടാം ഡോസ് 16,80,61,976

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,43,40,238
രണ്ടാം ഡോസ്  10,48,29,504
 കരുതൽ ഡോസ് 94,28,266
ആകെ 1,63,58,44,536

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,99,073 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,73,70,971 ആയി.

ദേശീയ രോഗമുക്തി നിരക്ക് 93.23 % ആണ്.  


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,85,914പേര്‍ക്കാണ്.  

നിലവില്‍ 22,23,018 പേരാണ് ചികിത്സയിലുള്ളത്.  നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 5.55% ശതമാനമാണ്.   
 
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  17,69,745 പരിശോധനകള്‍ നടത്തി. ആകെ 72.05 കോടിയിലേറെ (72,05,72,178) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചു.പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 17.33 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 16.16 ശതമാനമാണ്.



(Release ID: 1792725) Visitor Counter : 185