വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം വരെയുള്ള 75 ആഴ്‌ചകളിൽ 75 യൂണികോണുകളെങ്കിലും ലക്ഷ്യമിടാം: ശ്രീ പീയൂഷ് ഗോയൽ

Posted On: 21 JAN 2022 2:40PM by PIB Thiruvananthpuram

അടുത്ത വർഷം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് വരുന്ന 75 ആഴ്ചകൾക്കുള്ളിൽ 75 യൂണികോണുകൾ ലക്ഷ്യമിടാൻ വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഇന്ന് ഇന്ത്യൻ വ്യവസായ ലോകത്തോട് ആഹ്വാനം ചെയ്തു.

 

2021 മാർച്ച് 12-ന് ആസാദി കാ അമൃത് മഹോത്സവിന് തുടക്കം കുറിച്ച ശേഷം 45 ആഴ്ചയ്ക്കുള്ളിൽ 43 യൂണികോണുകൾ അധികമായി ആരംഭിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. നാസ്കോം ടെക് സ്റ്റാർട്ട്-അപ്പ് റിപ്പോർട്ട് 2022 പുറത്തിറക്കുകയായിരുന്നു അദ്ദേഹം.

 

സേവന മേഖലയിൽ കഴിഞ്ഞ വർഷം റെക്കോർഡ് കയറ്റുമതി കൈവരിച്ചതിന് BPO ഉൾപ്പെടെയുള്ള ഇൻഫർമേഷൻ ടെക്നോളജി എനേബിൾഡ് സർവീസസ് (ITES) വ്യവസായത്തെ ശ്രീ ഗോയൽ അഭിനന്ദിച്ചു. കോവിഡ് മഹാമാരിക്കിടയിലും, 2021 ഏപ്രിൽ-ഡിസംബർ മാസങ്ങളിലെ സേവന കയറ്റുമതി 178 ബില്യൺ ഡോളർ കടന്നതായി അദ്ദേഹം പറഞ്ഞു.

 

ONDC യ്ക്ക് പ്രാധാന്യമുള്ള "UPI കാലമാണ്" വരാനിരിക്കുന്നത് (ഡിജിറ്റൽ കൊമേഴ്സിനായുള്ള ഓപ്പൺ നെറ്റ്വർക്ക്). ആഗോളതലത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ ഉദ്യമമായ, ONDC -കൊമേഴ്സ്, കമ്പനികൾക്കിടയിൽ പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനം സാധ്യമാക്കുകയും ചെറുതും വലുതുമായ എല്ലാ പങ്കാളികൾക്കും തുല്യ അവസരം ഒരുക്കുകയും ചെയ്യും. ഡിജിറ്റൽ കുത്തകകളെ നിയന്ത്രിക്കാനും വ്യവസായങ്ങളെ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്രദമാക്കിത്തീർക്കാനും, MSME-കളുടെ നവീകരണവും മൂല്യവർദ്ധനയും ശാക്തീകരണവും സാധ്യമാക്കുകയും ഇത് സഹായിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

 

നാസ്കോമിന്റെ മുന്നോട്ടുള്ള പ്രയാണത്തിനായി ശ്രീ ഗോയൽ അഞ്ച് ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പദ്ധതി അവതരിപ്പിച്ചു:

 

1. ജനങ്ങളുടെ, അടിസ്ഥാനപരവവും ആവശ്യവുമായ കാര്യങ്ങൾക്ക് ഊന്നൽ നൽകുക

 

2. ഉയർന്ന തോതിലുള്ള വളർച്ചയിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

 

3. കൂടുതൽ കൂടുതൽ സ്റ്റാർട്ടപ്പുകൾ പ്രാദേശികവും ആഗോളവുമായ വിപണികൾക്കുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കും വിധം സങ്കീർണ്ണ സാങ്കേതികത വിദ്യ പ്രയോജനപ്പെടുത്തുക

 

4. ടയർ-2 & 3 നഗരങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളുടെ ധാരാളം സാധ്യതകൾ പ്രയോജനപ്പെടുത്തുക

 

5. 2023- ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്പോൾ ആഗോള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നമ്മുടെ കാഴ്ചപ്പാടുകളെ പ്രതിധ്വനിക്കുന്ന പ്രമേയങ്ങളെ സംബന്ധിക്കുന്ന

ആശയങ്ങൾ നിർദ്ദേശിക്കുക

 

***

 (Release ID: 1791528) Visitor Counter : 166


Read this release in: Telugu , Urdu , English , Tamil