ഉപരാഷ്ട്രപതിയുടെ കാര്യാലയം

അസംസ്‌കൃത എണ്ണയുടെ തദ്ദേശീയ ഉൽപ്പാദനം വർധിപ്പിച്ച് രാജ്യത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കണമെന്ന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു

Posted On: 21 JAN 2022 12:26PM by PIB Thiruvananthpuram
രാജ്യത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനായി ശക്തമായ ഗവേഷണ-വികസന പ്രവർത്തനങ്ങളിലൂടെ അസംസ്‌കൃത എണ്ണയുടെ തദ്ദേശീയ ഉൽപ്പാദനം വർദ്ധിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ഇന്ന് ആഹ്വാനം ചെയ്തു.
 
രാജ്യത്തിന്റെ ഊർജ ആവശ്യത്തിൽ സ്വയാശ്രയത്വം കൈവരിക്കാൻ ശ്രീ നായിഡു ആഹ്വാനം ചെയ്തു. പെട്രോളിയത്തിന്റെ ആഭ്യന്തര പര്യവേക്ഷണം വർദ്ധിപ്പിക്കുന്നതിനും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനും ഊർജ്ജ വ്യവസായ രംഗത്ത് നൂതന ആശയങ്ങൾ കൊണ്ടുവരുന്നതിന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.
 
അസംസ്കൃത എണ്ണയുടെ ലോകത്തിലെ മൂന്നാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യയെന്നും എന്നാൽ 80 ശതമാനത്തിലധികം ആവശ്യങ്ങൾക്കും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് നമ്മുടേതെന്നും ചൂണ്ടിക്കാട്ടിയ ശ്രീ നായിഡു ഉൽപ്പാദനം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു 
 
വിശാഖപട്ടണത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജിയുടെ (ഐഐപിഇ) ആദ്യ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു ഉപരാഷ്ട്രപതി.
 
ഇന്ത്യയുടെ പ്രാഥമിക ഊർജ ആവശ്യം 2045 വരെ ശരാശരി 3% ത്തിൽ കൂടുതലായി വളരുമെന്ന് പ്രതീക്ഷിക്കുന്നതായും, ലോകത്തെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെ ഊർജ ആവശ്യം 1%-ത്തിൽ കുറവാണെന്നും ശ്രീ നായിഡു പറഞ്ഞു. പെട്രോളിയം മേഖലയിൽ നൈപുണ്യമുള്ള മനുഷ്യ വിഭവശേഷിയുടെ വിടവ് നികത്താനും, അക്കാദമിക സ്ഥാപനങ്ങളും വ്യവസായവുമായി ശക്തമായ ബന്ധം കെട്ടിപ്പടുക്കാനും ശ്രീ നായിഡു ഐഐപിഇയോടും മറ്റ് ഊർജ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.
 
 കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി ശ്രീ രാമേശ്വർ തെലിയും ചടങ്ങിൽ പങ്കെടുത്തു.

 

*** 



(Release ID: 1791437) Visitor Counter : 176