ഖനി മന്ത്രാലയം
azadi ka amrit mahotsav

മുൻവർഷവുമായി താരതമ്യംചെയ്യുമ്പോൾ 2021 നവംബറിൽ ധാതു ഉൽപ്പാദനം 5% വർദ്ധിച്ചു

Posted On: 20 JAN 2022 3:49PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ജനുവരി 20, 2022
 
ഖനി മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ് (IBM), കണക്കുകൾ പ്രകാരം, 2021 നവംബർ മാസത്തെ ഖനന, ക്വാറി മേഖലയിലെ ധാതു ഉൽപ്പാദന സൂചിക (അടിസ്ഥാനം: 2011-12=100) 111.9-ആണ്. 2020 നവംബർ മാസത്തിലെ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 5.0% കൂടുതലാണ്. 2021-22 ഏപ്രിൽ-നവംബർ കാലയളവിലെ ആകെ വളർച്ച മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18.2 ശതമാനം വർദ്ധിച്ചു.

2020 നവംബറിനെ അപേക്ഷിച്ച്, 2021 നവംബറിൽ ഉൽപ്പാദനത്തിൽ വർധിച്ച വളർച്ച കാണിക്കുന്ന പ്രധാനപ്പെട്ട ധാതുക്കളിൽ  ഇവ ഉൾപ്പെടുന്നു: സ്വർണ്ണം (37.8%), ലിഗ്നൈറ്റ് (14.7%), കൽക്കരി (8.5%). ഉത്പാദനത്തിൽ നെഗറ്റീവ് വളർച്ച കാണിക്കുന്ന പ്രധാന ധാതുക്കൾ പെട്രോളിയം (ക്രൂഡ്) (-2.2%), ഇരുമ്പയിര് (-2.4%), ചെമ്പ് (-7.8%) എന്നിവ ഉൾപ്പെടുന്നു.

 
 
RRTN/SKY
 
****

(Release ID: 1791223) Visitor Counter : 153


Read this release in: Tamil , English , Urdu , Hindi