വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ  ഉപഭോക്തൃ അടിത്തറ 5 കോടി കടന്നു

Posted On: 18 JAN 2022 2:47PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ജനുവരി  18 .2022

പ്രവർത്തനം ആരംഭിച്ച് 3 വർഷത്തിനുള്ളിൽ ഉപഭോക്താക്കളുടെ എണ്ണം അഞ്ച് കോടി  കടന്ന് രാജ്യത്തെ അതിവേഗം വളരുന്ന ഡിജിറ്റൽ പേയ്‌മെന്റ് ബാങ്കായി മാറിയെന്ന് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ്  ബാങ്ക് (ഐപിപിബി) അറിയിച്ചു.ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അതിന്റെ 1.36 ലക്ഷം തപാൽ ഓഫീസുകളിലൂടെ ഡിജിറ്റൽ, പേപ്പർലെസ് മോഡിലാണ്  ഈ നേട്ടം കൈവരിച്ചത്.1.47 ലക്ഷംവാതിൽ പടി ബാങ്കിംഗ് സേവന ദാതാക്കളുടെ സഹായത്തോടെ  1.20 ലക്ഷം ഗ്രാമപ്രദേശങ്ങളിലാണ് ഈ തപാൽ ഓഫീസുകൾ പ്രവർത്തിക്കുന്നത് .ഇതോടെ, 2,80,000 പോസ്റ്റ് ഓഫീസ് ജീവനക്കാരുടെ കഴിവുകൾ  പ്രയോജനപ്പെടുത്തി ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഫിനാൻഷ്യൽ സാക്ഷരതാ പരിപാടി  എന്ന നേട്ടമാണ് ഐപിപിബി കൈവരിച്ചിരിക്കുന്നത് .

13-ലധികം ഭാഷകളിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന NPCI, RBI, UIDAI എന്നിവയുടെ ഇന്റർ ഓപ്പറബിൾ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റങ്ങൾ  ഉപയോഗപ്പെടുത്തി  ഡിജിറ്റൽ ബാങ്കിങ് സൗകര്യങ്ങൾ താഴെത്തട്ടിൽ എത്തിക്കാൻ  IPPB ക്ക് കഴിഞ്ഞു. .മൊത്തം അക്കൗണ്ട് ഉടമകളിൽ 48% സ്ത്രീ അക്കൗണ്ട് ഉടമകളും ; 52% പുരുഷന്മാരുമായിരുന്നു.

സ്ത്രീകളുടെ 98% അക്കൗണ്ടുകളും വാതിൽപ്പടിഅക്കൗണ്ടുകളായി  തുറന്നവയാണ്.  68% സ്ത്രീകളും നേരിട്ടുള്ള പണം കൈമാറ്റത്തിന്റെ(DBT )ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്തു.അക്കൗണ്ട് ഉടമകളിൽ 41 ശതമാനത്തിലധികം പേരും 18 മുതൽ 35 വയസ്സുവരെയുള്ളവരാണ്.
കൂടുതൽ വിവരങ്ങൾക്ക്,  www.ippbonline.com  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


(Release ID: 1790855) Visitor Counter : 233