ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2021 ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ തുണിത്തരങ്ങളുടെ കയറ്റുമതി 41 % വർദ്ധിച്ചു.

Posted On: 12 JAN 2022 6:31PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി: ജനുവരി , 12 , 2022

 ടെക്സ്റ്റൈൽ മേഖല തുടർച്ചയായി വ്യാപാര വർധന രേഖപ്പെടുത്തി , ഇറക്കുമതിയെക്കാൾ കയറ്റുമതി പലമടങ്ങ് കൂടുതലാണ്.  2020-21 സാമ്പത്തിക വർഷത്തിൽ, മഹാമാരി, വിതരണ ശൃംഖലയെയും ആവശ്യത്തെയും തടസ്സപ്പെടുത്തിയതിനാൽ തുണിത്തരങ്ങളുടെ കയറ്റുമതിയിൽ ഇടിവുണ്ടായി.

 എന്നിരുന്നാലും, പുനരുജീവനത്തിന്റെ ലക്ഷണങ്ങൾ 2021-22 ൽ ദൃശ്യമാണ്.  2021 ഏപ്രിൽ-ഡിസംബർ കാലയളവിൽ, കരകൗശലവസ്തുക്കൾ ഉൾപ്പെടെയുള്ള ടെക്സ്റ്റൈൽസ് & അപ്പാരൽ കയറ്റുമതിയിൽ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 21.2 ബില്യൺ യുഎസ് ഡോളർ ആയിരുന്നു. ഇപ്പോൾ ഇത് 29.8 ബില്യൺ യുഎസ് ഡോളറായി ഉയർന്നു.ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 41% അധിക  വളർച്ചയെ സൂചിപ്പിക്കുന്നു. 

 കരകൗശലവസ്തുക്കൾ ഉൾപ്പെടെ ടെക്സ്റ്റൈൽസിനും അപ്പാരലിനും 44 ബില്യൺ ഡോളറാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്.  ഇതിനകം 68 % നേടിയിട്ടുണ്ട്.


(Release ID: 1789574) Visitor Counter : 238