പ്രധാനമന്ത്രിയുടെ ഓഫീസ്‌

സാഹിബ്‌സാദ സൊരാവർ സിംഗ് ജിയുടെയും സാഹിബ്‌സാദ ഫത്തേ സിംഗ് ജിയുടെയും രക്തസാക്ഷിത്വത്തിന്റെ സ്മരണയ്ക്കായി ഡിസംബർ 26 'വീർ ബാൽ ദിവസ്' ആയി പ്രധാനമന്ത്രി പ്രഖ്യാപിച്ചു

Posted On: 09 JAN 2022 1:43PM by PIB Thiruvananthpuram

സാഹിബ്‌സാദ സൊരാവർ സിംഗ് ജിയുടെയും, സാഹിബ്സാദ ഫത്തേ സിംഗ് ജിയുടെയും   രക്തസാക്ഷിത്വത്തോടനുബന്ധിച്ച് ഈ വർഷം മുതൽ  ഡിസംബർ 26 'വീർബാൽ ദിവസ്' ആയി ആചരിക്കുമെന്ന് ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് പുരബിന്റെ ശുഭമായ അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചു. 

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഇന്ന്, ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ പ്രകാശ് പുരബിന്റെ ശുഭകരമായ അവസരത്തിൽ, ഈ വർഷം മുതൽ ഡിസംബർ 26 'വീർ ബാൽ ദിവസ്' ആയി ആചരിക്കുമെന്ന വിവരം നിങ്ങളുമായി  പങ്കിടുന്നതിൽ എനിക്ക്  അഭിമാനമുണ്ട് . സാഹിബ്‌സാദുകളുടെ ധീരതയ്ക്കും നീതിക്കായുള്ള അവരുടെ അന്വേഷണത്തിനുമുള്ള ഉചിതമായ ശ്രദ്ധാ ഞ്ജലിയാണിത്.

‘ ജീവനോടെ മതിലിൽ അയ്ക്കപ്പെട്ട് ,  സാഹിബ്‌സാദ സോറവർ സിംഗ് ജിയും സാഹിബ്‌സാദ ഫത്തേ സിംഗ് ജിയും രക്തസാക്ഷിത്വം വരിച്ച അതേ ദിവസമാണ് 'വീർ ബാൽ ദിവസ്'. ഈ രണ്ട് മഹാന്മാരും ധർമ്മത്തിന്റെ ഉദാത്ത തത്വങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതിന് പകരം മരണത്തെയാണ് തിരഞ്ഞെടുത്തത്.

മാതാ ഗുജ്രി, ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജി, 4 സാഹിബ്സാദുകൾ എന്നിവരുടെ ധീരതയും ആദർശങ്ങളും ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നു. അവർ ഒരിക്കലും അനീതിക്ക് മുന്നിൽ തലകുനിച്ചില്ല. എല്ലാവരെയും ഉൾക്കൊള്ളുന്നതും യോജിപ്പുള്ളതുമായ ഒരു ലോകമാണ് അവർ വിഭാവനം ചെയ്തത്. കൂടുതൽ ആളുകൾ അവരെക്കുറിച്ച് അറിയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്."

 

 

ND MRD ****

(Release ID: 1788739) Visitor Counter : 174