റെയില്‍വേ മന്ത്രാലയം

2021: ദക്ഷിണ റെയിൽവേയുടെ (SR) റെയിൽ ശൃംഖലാ വിപുലീകരണം സ്ഥിരതയോടെ മുന്നേറിയ വർഷം

Posted On: 05 JAN 2022 3:54PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ജനുവരി 5, 2021

മെച്ചപ്പെട്ട ഗതാഗതവും, വിപുലവുമായ ചരക്കുഗതാഗതവും സാധ്യമാക്കുന്നതിനുള്ള റെയിൽ ശൃംഖലാ വിപുലീകരണം ലക്ഷ്യമിട്ട് ദക്ഷിണ റെയിൽവേ (SR) സ്ഥിരതയോടെ പ്രവർത്തിക്കുന്നു.

· അമ്പലപ്പുഴ-ഹരിപ്പാട് (18.13 കി.മീ) സെക്ഷനിൽ ഉൾപ്പെടെ ആകെ 183 കിലോമീറ്റർ പാത ഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയായി.

· 2023 ഡിസംബറോടെ റെയിൽ ശൃംഖലയുടെ 100 ശതമാനവും വൈദ്യുതീകരിക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ദക്ഷിണ റെയിൽവേ ഒട്ടേറെ വൈദ്യുതീകരണ പദ്ധതികൾ അതിവേഗം പൂർത്തിയാക്കി വരുന്നു.

· മൊത്തം 310 Rkm ന്റെ വൈദ്യുതീകരണ ജോലികൾ 2021 ൽ പൂർത്തിയായി

· 2021-ൽ ഒഴിവാക്കാവുന്ന പിഴവുകൾ മൂലമുള്ള ട്രെയിൻ അപകടങ്ങൾ ഉണ്ടായിട്ടില്ല.

· 2021-ൽ 40 ലെവെൽ ക്രോസിങ്ങുകൾ ഒഴിവാക്കുകയും, 60 ലെവെൽ ക്രോസിങ്ങുകൾ ഇന്റർലോക്ക് ചെയ്യുകയും ചെയ്തു.

· പാലക്കാട്, ചെന്നൈ ഡിവിഷനുകളിലെ ഇന്റർലോക്ക് ചെയ്യാത്ത എല്ലാ ലെവെൽ ക്രോസിംഗ് ഗേറ്റുകളും ഒഴിവാക്കി.

· ദക്ഷിണ, ദക്ഷിണ മധ്യ, തെക്കുപടിഞ്ഞാറൻ റെയിൽവേകളിൽ പാസഞ്ചർ റിസർവേഷൻ സംവിധാനം (PRS), അൺറിസർവ്ഡ് ടിക്കറ്റിംഗ് സംവിധാനം (UTS), മൊബൈൽ ടിക്കറ്റിംഗ് സംവിധാനം എന്നിവ നിറവേറ്റുന്ന ചെന്നൈയിലെ ദക്ഷിണ റെയിൽവേ ഡാറ്റാ സെന്റർ 14.31 കോടി രൂപ ചെലവിൽ നവീകരിച്ചു. വിവിധ ടിക്കറ്റിംഗ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള അത്യന്താധുനിക വാര്‍ത്താവിനിമയ ഉപകരണങ്ങളും അത്യാധുനിക സാങ്കേതികവിദ്യയും ഇപ്പോൾ ഡാറ്റാ സെന്റർ മുഖേന സജ്ജീകരിച്ചിരിക്കുന്നു.

· കോവിഡിന് മുമ്പ് പ്രവർത്തിച്ചിരുന്ന മെയിൽ/എക്‌സ്‌പ്രസ്/നഗരപ്രാന്ത സർവ്വീസുകൾ ഏതാണ്ട് 100% പുനഃസ്ഥാപിച്ചു.

· എക്കാലത്തെയും ഉയർന്ന മോട്ടോർ വാഹന ലോഡിംഗിന് 2021 ൽ ദക്ഷിണ റെയിൽവേ സാക്ഷ്യം വഹിച്ചു.

· 2021 നവംബർ അവസാനം വരെയുള്ള ഉത്ഭവ വരുമാനത്തിൽ 2404.54 കോടി രൂപയുടെ വർധനയുണ്ടായി. മുൻ വർഷത്തെ അപേക്ഷിച്ച് 137.95% വർധന.
 
· 10,285 കൊവിഡ് രോഗികൾ റയിൽവെയുടെ വിവിധ റെയിൽവേ ആശുപത്രികളിലും ആരോഗ്യ സംവിധാനങ്ങളിലും ചികിത്സ നേടി.

 
RRTN/SKY


(Release ID: 1787740) Visitor Counter : 177