യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

117 കായികതാരങ്ങൾക്കായുള്ള ദേശീയ ക്യാമ്പ് മാർച്ച് 31 വരെ നീട്ടാൻ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നൽകി

प्रविष्टि तिथि: 05 JAN 2022 4:41PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: ജനുവരി 5, 2021


ഈ വർഷാവസാനം ബിർമിംഗ്ഹമിലും ഹാങ്‌ഷൗവിലും നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനും ഏഷ്യൻ ഗെയിംസിനും വേണ്ടിയുള്ള തയ്യാറെടുപ്പിനായുള്ള ദേശീയ ക്യാമ്പ് മാർച്ച് 31 വരെ നീട്ടാൻ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നൽകി. രാജ്യത്തുടനീളമായി അഞ്ച് സ്ഥലങ്ങളിലായി 117 ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റുകൾക്കും 45 കോച്ചിംഗ്, സപ്പോർട്ട് സ്റ്റാഫുകൾക്കും വേണ്ടിയാണു ക്യാമ്പ്.

64 പുരുഷന്മാർക്കും 53 വനിതാ അത്‌ലറ്റുകൾക്കുമുള്ള ദേശീയ ക്യാമ്പുകൾ നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സ് (പാട്യാല), ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (തിരുവനന്തപുരം), സായ് നാഷണൽ സെന്റർ ഓഫ് എക്‌സലൻസ് (ബെംഗളൂരു), ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം (ന്യൂ ഡൽഹി), ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് (ബാലുശേരി) എന്നിവിടങ്ങളിൽ പുരോഗമിക്കുന്നു.

 

RRTN/SKY


(रिलीज़ आईडी: 1787736) आगंतुक पटल : 163
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , Telugu , English , Urdu , Marathi , हिन्दी , Punjabi