തൊഴില്‍, ഉദ്യോഗ മന്ത്രാലയം
വർഷാന്ത അവലോകനം: കേന്ദ്ര തൊഴിൽ മന്ത്രാലയം
Posted On:
31 DEC 2021 3:16PM by PIB Thiruvananthpuram
മന്ത്രാലയത്തിന്റെ സംരംഭങ്ങൾ:
1. ഇ-ശ്രം പോർട്ടൽ
അസംഘടിത തൊഴിലാളികളുടെ ദേശീയ ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനായി 2021 ഓഗസ്റ്റിൽ ഇ-ശ്രം പോർട്ടൽ ഉദ്ഘാടനം ചെയ്തു. ഇത് ആധാറിനൊപ്പം ബന്ധിപ്പിച്ചിരിക്കുന്നു. 28.12.2021 വരെ 15,53,34,546 രജിസ്ട്രേഷനുകൾ പൂർത്തിയായി.
2. ഇപിഎഫ്ഒയുമായി ചേർത്ത-ആത്മ നിർഭർ ഭാരത് റോസ്ഗർ യോജന (എബിആർവൈ)
അനൗപചാരിക തൊഴിലവസരങ്ങൾ ഔപചാരികമാക്കുന്നതിനും കോവിഡ്-19 മഹാമാരി സമയത്തും ശേഷവും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കും. 2021 ഡിസംബർ 18-ലെ കണക്കനുസരിച്ച്, 42,82,688 ഗുണഭോക്താക്കൾക്ക് 2966.28 കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകി .
3. EDLI സ്കീമിന്റെ പുരോഗതി
സമാശ്വാസ ആനുകൂല്യം 28.04.2021 മുതൽ നേരത്തെയുള്ള 6 ലക്ഷം രൂപയിൽ നിന്ന് 7 ലക്ഷമായി ഉയർത്തി. 15.02.2020 മുതൽ, 30.11.2021 വരെ 88,224 ഗുണഭോക്താക്കൾക്കായി 2470.80 കോടി രൂപ വിതരണം ചെയ്തു.
4. തൊഴിൽ സുരക്ഷ, ആരോഗ്യ, പ്രവർത്തന വ്യവസ്ഥകൾ ചട്ടം 2020 (OSH &WC കോഡ് 2020)
. അഖിലേന്ത്യാ സർവേകളുടെ നടത്തിപ്പ്:
ലേബർ ബ്യൂറോ, ഇനിപ്പറയുന്ന അഖിലേന്ത്യാ സർവേകൾ നടത്തുന്നു:
1. കുടിയേറ്റ തൊഴിലാളികളെക്കുറിച്ചുള്ള അഖിലേന്ത്യാ സർവേ.
2. ക്വാർട്ടർലി എസ്റ്റാബ്ലിഷ്‌മെന്റ് അടിസ്ഥാനമാക്കിയുള്ള അഖിലേന്ത്യാ തൊഴിൽ സർവേ (AQEES)
3. ഗാർഹിക തൊഴിലാളികളെക്കുറിച്ചുള്ള അഖിലേന്ത്യാ സർവേ.
5 . കോവിഡ്-19 ൽ നിന്ന് മനുഷ്യ കേന്ദ്രീകൃതമായ പുനരുജീവനത്തിനായുള്ള ആഗോള ആഹ്വാനത്തെക്കുറിച്ച് ത്രികക്ഷി ചർച്ച
തൊഴിൽ മന്ത്രാലയവുമായി സഹകരിച്ച് ഐ എൽ ഒ, 10.12.2021 ന് ന്യൂഡൽഹിയിൽ ഇന്ത്യയുടെ പശ്ചാത്തലത്തിൽ, കോവിഡ് -19 ൽ നിന്ന് പുനരുജീവനത്തിനായുള്ള മനുഷ്യ കേന്ദ്രീകൃതമായ ആഗോള ആഹ്വാനത്തെക്കുറിച്ച് ഒരു ത്രികക്ഷി ചർച്ച സംഘടിപ്പിച്ചു
6 ഇ എസ് ഐ സി ഗുണഭോക്താക്കൾക്ക് വൈദ്യ പരിചരണ സൗകര്യങ്ങൾ
ഇ എസ് ഐ സി ആശുപത്രിയോ ഡിസ്‌പെൻസറിയോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ അടുത്തുള്ള ഇ എസ് ഐ സി എംപാനൽ ചെയ്ത ആശുപത്രികളിൽ നിന്ന് ഇ എസ് ഐ സി ഗുണഭോക്താക്കൾക്ക് വൈദ്യ പരിചരണ സൗകര്യങ്ങൾ നൽകുന്നു.
7 . ESIC കോവിഡ്-19 ദുരിതാശ്വാസ പദ്ധതിയുടെ സമാരംഭം
8 . വാർഷിക ആരോഗ്യ പരിശോധന പരിപാടി
9 നാല് ഇ എസ് ഐ സി മെഡിക്കൽ കോളേജുകളിൽ/ആശുപത്രികളിൽ 40 വയസും അതിനുമുകളിലും പ്രായമുള്ള ഇ എസ് ഐ ഇൻഷ്വർ ചെയ്ത വ്യക്തികൾ / ഇൻഷ്വർ ചെയ്ത സ്ത്രീകൾ (IPS/IWs) എന്നിവർക്കായുള്ള വാർഷിക ആരോഗ്യ പരിശോധന പരിപാടിയുടെ പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചു.
10. ഇഎസ്‌ഐ പദ്ധതി
2021-ൽ ഇഎസ്‌ഐ പദ്ധതി 52 ജില്ലകളിലേക്ക് വ്യാപിപ്പിച്ചു, 2,31,495 ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഇതിന് കീഴിൽ കൊണ്ടുവന്നു. 592 ജില്ലകളിൽ ഇഎസ്‌ഐ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഇപ്പോൾ ലഭ്യമാണ്. 2022-ഓടെ രാജ്യത്തെ എല്ലാ ജില്ലകളിലേക്കും ഇഎസ്‌ഐ പദ്ധതിയുടെ പരിരക്ഷ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
11. നാഷണൽ കരിയർ സർവീസ് (NCS)
നാഷണൽ കരിയർ സർവീസ് (NCS) പോർട്ടലിൽ 28-12-2021 വരെ ഏകദേശം 1.34 കോടി സജീവ തൊഴിലന്വേഷകരും 1.7 ലക്ഷം സജീവ തൊഴിലുടമകളും 2.21 ലക്ഷം സജീവ ഒഴിവുകളുമുണ്ട്.
(Release ID: 1787369)
Visitor Counter : 201