രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ഭവനിലേക്കും രാഷ്ട്രപതി ഭവൻ മ്യൂസിയത്തിലേക്കും പൊതുജനങ്ങൾക്കുള്ള സന്ദർശനത്തിന് നാളെ മുതൽ അനുമതി ഉണ്ടാകില്ല
Posted On:
31 DEC 2021 3:19PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 31, 2021
കോവിഡ് 19 ന്റെ വ്യാപനത്തിനെതിരായ മുൻകരുതൽ നടപടിയായി, രാഷ്ട്രപതി ഭവനിലേക്കും രാഷ്ട്രപതി ഭവൻ മ്യൂസിയത്തിലേക്കും പൊതുജനങ്ങൾക്കുള്ള സന്ദർശനത്തിന് നാളെ (ജനുവരി 1, 2022) മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനുമതി ഉണ്ടാകില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചേഞ്ച് ഓഫ് ഗാർഡ് ചടങ്ങും ഉണ്ടാകില്ല.
******************
(Release ID: 1786583)
Visitor Counter : 161