പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
വർഷാന്ത്യ അവലോകനം - 2021 - പെൻഷൻകാര്യ, പെൻഷൻകാരുടെ ക്ഷേമകാര്യ വകുപ്പ്
Posted On:
30 DEC 2021 3:47PM by PIB Thiruvananthpuram
1. ജീവൻ പ്രമാൺ (ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്-DLCs) അനുബന്ധ പരിഷ്കാരങ്ങൾ
* കേന്ദ്ര ഗവൺമെന്റ് സർവീസിലെ പെൻഷൻകാർ സമർപ്പിച്ച മൊത്തം ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകളുടെ എണ്ണം 1,06,51,196 /- ആയി. 2021-ൽ ഇതുവരെ സമർപ്പിച്ച മൊത്തം ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകളുടെ എണ്ണം 19,45,013 ആണ്.
* UIDAI Aadhaar സോഫ്‌റ്റ്‌വെയർ ആധാരമാക്കി, മുഖം തിരിച്ചറിയുന്നതിനുള്ള സാങ്കേതികവിദ്യയിലൂടെ (Face-authentication technology) പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള സംവിധാനം 2021 നവംബറിൽ ആരംഭിച്ചു.
2. പെൻഷൻ നിയമങ്ങളുടെ പുനഃപരിശോധനയും യുക്തിപരമായ പുനര്‍ഘടനയും - സെൻട്രൽ സിവിൽ സർവീസസ് (CCS) (പെൻഷൻ) ചട്ടങ്ങൾ, 2021- ന്റെ പുസ്തകരൂപത്തിലുള്ള പ്രകാശനം
3. പെൻഷൻ അനുവദിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ‘ഭവിഷ്യ’ എന്ന ഓൺലൈൻ സംവിധാനം വികസിപ്പിച്ചു. എല്ലാ കേന്ദ്ര ഗവണ്മെന്റ് വകുപ്പുകൾക്കും 01.01.2017 മുതൽ ഇത് നിർബന്ധമാക്കി.
* ‘ഭവിഷ്യ’ സംവിധാനം ഇപ്പോൾ മൊബൈൽ ആപ്പിലും ലഭ്യമാണ്.
* PUSH സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഡിജിലോക്കർ ഐഡി ഉപയോഗിക്കുന്ന ആദ്യ ആപ്ലിക്കേഷനാണ് ഭവിഷ്യ.
* വിരമിക്കുന്ന ജീവനക്കാർക്ക് e-PPO ലഭിക്കുന്നതിന്, അവരുടെ ഡിജിലോക്കർ അക്കൗണ്ട് "ഭവിഷ്യ" മായി ബന്ധിപ്പിക്കുന്നതിന് അവസരം നൽകിയിട്ടുണ്ട്.
4. ദിവ്യാംഗരുടെ പ്രാപ്തി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച നേട്ടങ്ങൾ
ഭിന്നശേഷിയുള്ള കുട്ടികളുടെ ആവശ്യതകൾ കണക്കിലെടുത്ത്, 8.2.2021 ന് പുറപ്പെടുവിച്ച പ്രത്യേക ഉത്തരവ് പ്രകാരം മരണപ്പെട്ട സർക്കാർ ഉദ്യോഗസ്ഥന്റെ മാനസികമോ ശാരീരികമോ ആയ വെല്ലുവിളി നേരിടുന്ന കുട്ടിയ്ക്ക് ആജീവനാന്ത കുടുംബ പെൻഷന് അർഹതയുണ്ടാകും. കുടുംബ പെൻഷൻ ഒഴികെയുള്ള സ്രോതസ്സുകളിൽ നിന്നുള്ള മൊത്തത്തിലുള്ള വരുമാനവും അനുവദനീയമായ ക്ഷാമബത്തയും അർഹതപ്പെട്ട കുടുംബ പെൻഷനേക്കാൾ കുറവാണെങ്കിലാണ് ഇത് ബാധകമാവുക
5. CPENGRAMS (കേന്ദ്രീകൃത പെൻഷൻ പരാതി പരിഹാര നിരീക്ഷണ സംവിധാനം):
പെൻഷൻകാർക്ക് 1800-11-1960 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി 2019 ജൂൺ 20-ന് ഒരു സമഗ്ര പരാതി പരിഹാര സെല്ലും കോൾ സെന്ററും ഉദ്ഘാടനം ചെയ്തു.
6. ഡിജിറ്റൽ പെൻഷൻ അദാലത്തുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങൾ
7. നടപടിക്രമങ്ങളിലെ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട നേട്ടങ്ങൾ:
CCS (പെൻഷൻ) ചട്ടങ്ങൾ പ്രകാരം, ഏതു സാഹചര്യത്തിലും വിരമിക്കൽ കുടിശ്ശിക കൃത്യസമയത്ത് ലഭ്യമാക്കുന്നതിന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന സമയക്രമങ്ങൾ കർശനമായി പാലിക്കുന്നതിനും,പെൻഷൻ കേസുകൾ കൈകാര്യം ചെയ്യുന്നതിനും, വിരമിക്കുന്ന സമയത്ത് മറ്റ് വിരമിക്കൽ കുടിശ്ശികകൾക്കൊപ്പം PPO യുടെ പകർപ്പ് കൈമാറുന്നതിനും, 09.03.2021 ന് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്
8. നാഷണൽ പെൻഷൻ സിസ്റ്റം (NPS)
* പെൻഷൻ വകുപ്പ് സെക്രട്ടറി അധ്യക്ഷനായി രൂപീകരിക്കപ്പെട്ട കമ്മിറ്റിയുടെ ശുപാർശ പ്രകാരം, CCS (നാഷണൽ പെൻഷൻ സിസ്റ്റം നിർവ്വഹണ) ചട്ടങ്ങൾ-2021, 30.3.2021-ന് വിജ്ഞാപനം ചെയ്തു.
* 24.09.2021-ന് NPS-ന് കീഴിൽ വരുന്ന കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്കുള്ള റിട്ടയർമെന്റ് ഗ്രാറ്റുവിറ്റിയും ഡെത്ത് ഗ്രാറ്റുവിറ്റിയും വ്യവസ്ഥാപിതമാക്കുന്നതിന്, സെൻട്രൽ സിവിൽ സർവീസസ് (പെയ്മെന്റ്റ് ഓഫ് ഗ്രാറ്റുവിറ്റി അണ്ടർ NPS) ചട്ടങ്ങൾ-2021, പെൻഷൻകാര്യ വകുപ്പ് (DoPPW) വിജ്ഞാപനം ചെയ്ത
***
(Release ID: 1786524)
Visitor Counter : 170